എ.​കെ. ശ​ശീ​ന്ദ്ര​ന്‍റെ രാ​ജി മാ​തൃ​കാപരം: എ​ൻ​സി​പി

12:43 AM Mar 29, 2017 | Deepika.com
കോ​ഴി​ക്കോ​ട്: പ​രാ​തി​ക്കാ​രി​പോ​ലും ഇ​ല്ലാ​ത്ത ചാ​ന​ൽ വാ​ർ​ത്ത​യി​ലൂ​ടെ ആ​രോ​പ​ണ വി​ധേ​യ​നാ​യ​തി​ന്‍റെ പേ​രി​ൽ മ​ന്ത്രി പ​ദ​വി​ രാജിവച്ച എ.​കെ ശ​ശീ​ന്ദ്ര​ന്‍റെ ന​ട​പ​ടി രാ​ഷ്‌ട്രീയ ധാ​ർ​മി​ക​ത​യു​ടെ ഉ​ദാ​ത്ത മാ​തൃ​ക​യാ​ണെ​ന്ന് എ​ൻ​സി​പി ജി​ല്ലാ നി​ർ​വാ​ഹ​ക സ​മി​തി യോ​ഗം വി​ല​യി​രു​ത്തി. വാ​ർ​ത്ത​യു​ടെ നി​ജ​സ്ഥി​തി ക​ണ്ടെ​ത്താ​ൻ യു​ക്ത​മാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്പോ​ൾ അ​ധി​കാ​ര​ത്തി​ൽ തു​ട​രു​ന്ന​ത് ധാ​ർ​മി​ക​മാ​യി ശ​രി​യ​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ക്കുകയുമാണ് അദ്ദേഹം ചെയ്തത്. ശ​ശീ​ന്ദ്ര​ന് എ​ല്ലാ പി​ന്തു​ണ​യും ഐ​ക്യാ​ർ​ഢ്യവും പ്ര​ഖ്യാ​പി​ച്ച യോ​ഗം നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ച്ച് അ​ദ്ദേ​ഹം തി​രി​ച്ചു​വ​രു​മെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു. വ്യ​ക്തി​ക​ളു​ടെ ടെ​ല​ഫോ​ൺ ചോ​ർ​ത്ത​ലും വ്യ​ക്തി​ഹ​ത്യ ന​ട​ത്ത​ലും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​മ​ല്ലെ​ന്നും യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. മു​ക്കം മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.