പോലീസില്‍ െ്രെഡവര്‍മാരുടെ 400 പുതിയ തസ്തികകള്‍

01:18 AM Jan 12, 2017 | Deepika.com
തിരുവനന്തപുരം: ആഭ്യന്തരവകുപ്പില്‍ പോലിസ് കോണ്‍സ്റ്റബിള്‍ െ്രെഡവര്‍മാരുടെ 400 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ആറു ബറ്റാലിയനുകളിലായി ആറു പിഎസ് സി റാങ്ക് പട്ടികകള്‍ നിലവിലുണ്ട്. തൃശൂര്‍ ബറ്റാലിയനിലെ റാങ്ക് പട്ടിക ഇതിനോടകം തീര്‍ന്നു കഴിഞ്ഞു.

കേരളപ്പിറവിക്കുശേഷം ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ മന്ത്രിസഭയുടെ അറുപതാം വാര്‍ഷികം ആഘോഷിക്കുന്നതിനു നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ മന്ത്രി എ.സി. മൊയ്തീന്‍ കണ്‍വീനറായി ഉപസമിതി രൂപീകരിച്ചു. മന്ത്രിമാരായ എ.കെ. ബാലന്‍, സി. രവീന്ദ്രനാഥ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രന്‍, മാത്യു ടി. തോമസ്, ഇ. ചന്ദ്രശേഖരന്‍ എന്നിവര്‍ സമിതി അംഗങ്ങളാണ്. തൃശൂര്‍ മഹാരാജാസ് ടെക്‌നോളജിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ കംപ്യൂട്ടര്‍ എന്‍ജിനിയറിംഗ് വിഭാഗത്തില്‍ ഒരു ഡമോണ്‍സ്‌ട്രേറ്റര്‍ തസ്തിക സൃഷ്ടിച്ചു. അമ്പലപ്പുഴ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഗണിത ശാസ്ത്ര വിഭാഗത്തില്‍ ഒരു അധ്യാപക തസ്തിക സൃഷ്ടിച്ചു. പത്തനംതിട്ട ഇലന്തൂര്‍ ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ സുവോളജി വിഭാഗത്തില്‍ രണ്ട് അധ്യാപക തസ്തികകള്‍ സൃഷ്ടിച്ചു.