വോ​ളി മേ​ള ജ​ന​കീയമേളയായി

12:23 AM Mar 28, 2017 | Deepika.com
നാ​ദാ​പു​രം: കൈ​പ്പന്തി​ന്‍റെ ക​രു​ത്ത് കാ​രു​ണ്യ​ത്തി​ന് കൈ​ത്താ​ങ്ങ് എ​ന്ന സ​ന്ദേ​ശം ഉ​യ​ർ​ത്തി എ. ​ക​ണാ​ര​ൻ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ദാ​പു​ര​ത്ത് ന​ട​ക്കു​ന്ന വോ​ളി മേ​ള​യു​ടെ മൂ​ന്നാം ദി​നം ജ​ന​കീ​യ​പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മായി.
സ​ർ​വ​ക​ക്ഷി കൂ​ട്ടാ​യ്മ​യി​ൽ നാ​ദാ​പു​ര​ത്തെ ജ​ന​ങ്ങ​ളു​ടെ ഐ​ക്യ​വും സൗ​ഹൃ​ദ​വും ഊ​ട്ടി ഉ​റ​പ്പി​ക്കുകയാണ് വോ​ളി മേ​ള കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.
ഈ ​കൂ​ട്ടാ​യ്മ വ​രും ദി​ന​ങ്ങ​ളി​ൽ നാ​ദാ​പു​രത്തിന്‍റെ വി​ക​സ​ന​ത്തി​നും മു​ത​ൽ​ക്കൂ​ട്ടാ​വു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.
ഞാ​യ​റാ​ഴ്ച രാ​ത്രി ന​ട​ന്ന വ​നി​താ വി​ഭാ​ഗം മ​ത്സ​ര​ത്തി​ൽ വോ​ളി അ​ക്കാ​ഡ​മി ക​ക്ക​ട്ടി​ൽ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് സെ​റ്റു​ക​ൾ​ക്ക് സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് ഇ​രി​ങ്ങാ​ല​ക്കു​ട​യെ​യും പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ ദോ​സ്താ​ന പാ​റ​ക്ക​ട​വ് മൊ​ബൈ​ൽ സി​റ്റി ആ​ല​ങ്കോ​ടി​നെയും പ​രാ​ജ​യ​പ്പെ​ടു​ത്തി.
ഇ​ന്ന് വ​നി​താ വി​ഭാ​ഗ​ത്തി​ൽ സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് ഇ​രി​ങ്ങാ​ല​ക്കു​ട സാ​യ് സെ​ന്‍റ​ർ തി​രു​വ​ന​ന്ത​പു​ര​വു​മാ​യി ഏ​റ്റു​മു​ട്ടും.