എ​ന്താ​ണ് ഗെ​യി​ൽ ?

01:00 AM Mar 23, 2017 | Deepika.com
ന​വ​ര​ത്ന പ​ദ​വി​യു​ള്ള ഗ്യാ​സ് അ​ഥോറി​റ്റി ഓ​ഫ് ഇ​ന്ത്യ​യും (ഗെ​യ്ൽ) കേ​ര​ള വ്യ​വ​സാ​യ വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​നും ചേ​ർ​ന്ന് 3700 കോ​ടി രൂ​പ ചെല​വി​ൽ ത​യ്യാ​റാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ഗെ​യ്ൽ പൈ​പ്പ് ലൈൻ പ​ദ്ധ​തി. കൊ​ച്ചി എ​ൽ​എ​ൻ​ജി ടെ​ർ​മി​ന​ൽ പ്ലാ​ന്‍റി​ൽ നി​ന്നും ക​ർ​ണ്ണാ​ട​ക, ത​മി​ഴ്നാ​ട്,ആ​ന്ധ്രാ​പ്ര​ദേ​ശ് സം​സ്ഥാ​ന​ങ്ങ​ളി​ലെ പെ​ട്രോ​ളി​യം സം​സ്ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് പ്ര​കൃ​തി​വാ​ത​കം കൊ​ണ്ടു​പോ​കു​ന്ന​തി​നാ​ണ് പ​ദ്ധ​തി ത​യ്യാ​റാ​ക്കു​ന്ന​ത്. വ്യ​വ​സാ​യ​വ​കു​പ്പ് ഏ​ഴ് ജി​ല്ല​ക​ളി​ൽ ന​ട​പ്പി​ലാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന പ​ദ്ധ​തി അപകടംവരുത്തുമെന്ന് വിമർശകർ ചൂ​ണ്ടി​ക്കാ​ട്ടു​ന്പോ​ൾ രാ​ജ​സ്ഥാ​നി​ൽ പൈ​പ്പ് കൊ​ണ്ടു​പോ​കു​ന്ന​തി​നാ​യി ഉ​ണ്ടാ​ക്കി​യ 1962ലെ ​പെ​ട്രോ​ളി​യം ആ​ൻ​ഡ് മി​ന​റ​ൽ​സ് പൈ​പ്പ് ലൈ​ൻ (അ​ക്വി​സി​ഷ​ൻ ഓ​ഫ് യൂ​സ് ഇ​ൻ​ലാ​ൻ​ഡ്) നി​യ​മ​മാ​ണ് കേ​ര​ള​ത്തി​ലും പ്ര​യോ​ഗി​ക്കു​ന്ന​തെ​ന്ന മ​റു​വാ​ദ​വും ഉ​യ​രു​ന്നു. ഈ ​നി​യ​മ​പ്ര​കാ​രം ഭൂ​മി​യു​ടെ കൈ​വ​ശാ​വ​കാ​ശം ഉ​ട​മയ്​ക്കും ഉ​പ​യോ​ഗാ​വ​കാ​ശം ഗെ​യി​ലി​നു​മാ​ണ്. 2007-ലാ​ണ് കേ​ര​ള വ്യ​വ​സാ​യ വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​നും കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യ​വും കേ​ര​ള​ത്തി​ലൂ​ടെ പ്ര​കൃ​തി​വാ​ത​ക പൈ​പ്പ് ലൈൻ സ്ഥാ​പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ക​രാ​ർ ഒ​പ്പു​വ​ച്ച​ത്. ഗ്യാ​സ് അ​ഥോ​റ​റ്റി ഓ​ഫ് ഇ​ന്ത്യ ലി​മി​റ്റ​ഡി​നാണ്(ഗെ​യ്ൽ) ചു​മ​ത​ല​ എന്ന​തി​നാ​ൽ ഗെ​യ്ൽ പൈ​പ്പ് ലൈ​ൻ എ​ന്നാ​ണ് പ​ദ്ധ​തി പൊ​തു​വേ അ​റി​യ​പ്പെ​ടു​ന്ന​ത്.