കൃ​ഷി വി​ജ്ഞാ​ന​വു​മാ​യി കു​ള​ത്തു​വ​യ​ൽ വി​ദ്യാ​ർ​ഥി​ക​ൾ

12:58 AM Mar 23, 2017 | Deepika.com
കൂ​രാ​ച്ചു​ണ്ട് : കൃ​ഷി രീ​തി​ക​ളെ കു​റി​ച്ചും ന​വീ​ന കാ​ർ​ഷി​ക വി​ജ്ഞാ​ന​ത്തക്കു​റി​ച്ചും അ​റി​വ് നേ​ടാ​ൻ കു​ള​ത്തു​വ​യ​ൽ സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ളി​ലെ ‘ഗാ​മ'​വി​ദ്യാ​ർ​ഥി​ക​ൾ കൃ​ഷി​പ​ഠ​ന​യാ​ത്ര ന​ട​ത്തി. കേ​ര​ള സ​ർ​ക്കാരിന്‍റെ ക​ർ​ഷ​ക അ​വാ​ർ​ഡ് ജേ​താ​വാ​യ ക​ല്ലാ​നോ​ടു​ള്ള സ​ജി ക​ടു​ക​ൻ മാ​ക്ക​ലി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ കൃ​ഷി​രീ​തി​ക​ളെ കു​റി​ച്ച് അ​ടു​ത്ത​റി​ഞ്ഞു. ബ​ഡിം​ഗ്, ഗ്രാ​ഫ്റ്റിം​ഗ്, എ​ന്നി​വ​യെ കു​റി​ച്ചും കാ​യ്ഫ​ല​മു​ള്ള ചെ​ടി​ക​ളെ എ​ങ്ങ​നെ ഉ​ത്പാ​ദി​പ്പി​ക്കാ​മെ​ന്നും സ​ജി വി​ദ്യാ​ർ​ഥി​ക​ളു​മാ​യി പ​ങ്കു​വ​ച്ചു.
കോ-ഒാർ​ഡി​നേ​റ്റ​ർ ജേ​ക്ക​ബ്ബ് കോ​ച്ചേ​രി ,സി​മി ഫെ​ലി​ക്സ് ' ട്രീ​സ സി​ബി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.