കുന്നമംഗലം: പട്ടാപകൽ പൂജാരിയടെ വീട്ടിൽ നിന്ന് 75, 00 രൂപ മോഷണം പോയി. ചെത്ത്കടവ് ചേലുർ ശ്രീ സുബ്രമണ്യസ്വാമി ക്ഷേത്രത്തിന് സമീപത്തെ കിഴക്കേടത്ത് ഉണ്ണി കൃഷ്ണൻ നമ്പൂതിരിയുടെ വീട്ടിൽ നിന്നാണ് പണം നഷ്ടപ്പെട്ടത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. രാവിലെ എട്ടരയോടെ വീട് പൂട്ടി കുടുംബ സമേതം ഇവർ വിരുന്നിന് പോയതായിരുന്നു.
രണ്ടരയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. പിറകുവശത്തെ വാതിലിന്റെ പുട്ട് പൊളിച്ച് അകത്തെ അലമാരയിൻ സൂക്ഷിച്ച 75 ,000 രൂപ മോഷ്ടിക്കുകയായിരുന്നു. അലമാരയ്ക്ക് സമീപമുള്ള മേശയിലായിരുന്നു താക്കോൽ സൂക്ഷിച്ചിരുന്നത്. ഇതെടുത്ത് തുറന്നാണ് അലമാരയിലെ കവറിൽ സൂക്ഷിച്ച പണം കവർന്നത്. ബാങ്കിൽ അടയ്ക്കാനായി വെച്ച പണമായിരുന്നു ഇത്. കുന്നമംഗലം പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി.
പട്ടാപകൽ പൂജാരിയുടെ വീട്ടിൽ മോഷണം
12:29 AM Mar 22, 2017 | Deepika.com