തിരുവമ്പാടി: കുടിവെള്ളത്തിനായി തിരുവമ്പാടി തണൽ കോളനിയിലെ 25 കുടുബങ്ങൾ സമരത്തിലേക്ക്. ഗ്രാമപഞ്ചായത്ത് മൂന്ന് വർഷം മുമ്പ് വാഗ്ദാനം നല്കിയ കുഴൽ കിണർ നിർമ്മാണം, വാട്ടർ ടാങ്ക് സ്ഥാപിക്കുക തുടങ്ങിയ പദ്ധതികൾ ഇതുവരെയും നടപ്പിലായിട്ടില്ലാത്ത സാഹചര്യത്തിലാണ് സമരം ശക്തമാക്കാൻ കോളനി നിവാസികൾ തീരുമാനിച്ചത്.
കുടി വെള്ളത്തിനുപയോഗിക്കുന്ന കിണർ വറ്റിയ സാഹച്ചര്യത്തിൽ സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിഷേധത്തിന് ഇറങ്ങിതിരിച്ചത്. അടിയന്തിര പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിൽ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്ന് കോളനി നിവാസികൾ പറഞ്ഞു.
കുടിവെള്ളത്തിനായി തണൽ നിവാസികളുടെ സമരം സജീവമാക്കുന്നു
12:29 AM Mar 22, 2017 | Deepika.com