പേരാമ്പ്ര : ചങ്ങരോത്ത് പഞ്ചായത്തിലെ പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുഷ്കരമായ കടിയങ്ങാട് പാലം - തെക്കേടത്ത് കടവ് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പുറവൂർ ശാഖാ മൂസ് ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ തെക്കേടത്ത് കടവിൽ റോഡ് ഉപരോധിച്ചു.
പേരാമ്പ്ര, മേപ്പയൂർ മണ്ഡലങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതും ടൂറിസ്റ്റ് കേന്ദ്രമായ പെരുവണ്ണാമൂഴിലേക്ക് വടകരയിൽ നിന്ന് എളുപ്പത്തിൽ എത്താൻ കഴിയുന്നതുമായ പാതയാണിത്. മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി സിപിഎ അസീസ് ഉപരോധസമരം ഉദ്ഘാടനം ചെയ്തു. കെ.എം. ഇസ്മായിൽ അധ്യക്ഷത വഹിച്ചു. കല്ലൂർ മുഹമ്മദലി, പാളയാട്ട് ബഷീർ, മൂസ കോത്തമ്പ്ര, സൗഫി താഴെക്കണ്ടി, ഇ. അബൂബക്കർ ഹാജി, എ.പി. കുഞ്ഞിപ്പോക്കർ ,എം.ഇ. മുഹമ്മദ് ഇസ്മായിൽ, എൻ. സൂപ്പി ഹാജി, കെ.വി. നവാബ്, ഉബൈദ് പുത്തലത്ത്, കെ.എം. ഖാസിം, എ.വി. മുനീർ, അസ്ഹർ കോത്തമ്പ്ര എന്നിവർ പ്രസംഗിച്ചു.
റോഡ് ശോച്യാവസ്ഥയ്ക്കെതിരേ മുസ് ലിം ലീഗ് ഉപരോധം
12:29 AM Mar 22, 2017 | Deepika.com