തൊ​ട്ടി​ൽ​പാ​ല​ത്ത് ഓ​പ്പ​ൺ കേ​ര​ള വോ​ളി​മേ​ള

12:28 AM Mar 22, 2017 | Deepika.com
കു​റ്റ്യാ​ടി: കാ​വി​ലും​പാ​റ ഇ​നി വോ​ളി ആ​ര​വ​ത്തി​ൽ. ക​ലാ-​കാ​യി​ക രം​ഗ​ത്ത് ഒ​ട്ട​ന​വ​ധി പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്തി​യ തൊ​ട്ടി​ൽ​പാ​ലം ജ​ന സം​സ്കൃ​തി​യാ​ണ് ജീ​വ​കാ​രു​ണ്യ​നി​ധി സ​മാ​ഹ​ര​ണ​ത്തി​നാ​യി വോ​ളി​മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. അ​ർ​ജ്ജു​ന അ​വാ​ർ​ഡ് ജേ​താ​വ് ടോം ​ജോ​സ​ഫ് ഉ​ൾ​പ്പെ​ടെ കേ​ര​ള​ത്തി​ന്‍റെ​യും ഇ​ന്ത്യ​ൻ വോ​ളി​ക്കും ഒ​ട്ട​ന​വ​ധി വോ​ളി​പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്തി​യ തൊ​ട്ടി​ൽ​പാ​ലം കാ​വി​ലും​പാ​റ മി​നി​സ്റ്റേ​ഡി​യ​ത്തി​ലാ​ണ് 24 വ​രെ നീ​ണ്ടു നി​ല്ക്കു​ന്ന വോ​ളി മേ​ള. കേ​ര​ള സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് ടി.​പി ദാ​സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ടി.​വി വ​ത്‌​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​കൃ​ഷ്ണ​ൻ, പി.​ജി ജോ​ർ​ജ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​ന്ന​മ്മ ജോ​ർ​ജ്, കെ.​എം സ​തി, വോ​ളി​ബോ​ൾ കോ​ച്ചു​മാ​രാ​യ പി.​പി പ്ര​ദീ​പ്കു​മാ​ർ, പി.​എ തോ​മ​സ്, കെ.​ടി മ​നോ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ആ​ദ്യ​ദി​വ​സം വ​നി​താ വി​ഭാ​ഗ​ത്തി​ൽ സെ​ന്‍റ് മേ​രീ​സ് ബ​ത്തേ​രി എ​തി​രി​ല്ലാ​ത്ത മൂ​ന്ന് സെ​റ്റി​ന് ക​ക്ക​ട്ടി​ൽ വോ​ളി അ​ക്കാ​ഡ​മി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി.
പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ എ​സ്എ​ൻ കോ​ള​ജ് ചേ​ള​ന്നൂ​രി​നെ ലി​ഡേ​ഴ്സ് കു​റ്റ്യാ​ടി ര​ണ്ട് സെ​റ്റി​നെ​തി​രെ മൂ​ന്ന് സെ​റ്റു​ക​ൾ​ക്ക് വി​ജ​യി​ച്ചു.
ര​ണ്ടാം ദി​വ​സ​മാ​യ ചൊ​വ്വാ​ഴ്ച പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ വൈ​റ്റ് ലി​ങ്ക്സ് മാ​ന​ന്ത​വാ​ടി​യും ജ​ന​സം​സ്കൃ​തി തൊ​ട്ടി​ൽ പാ​ല​വും, വ​നി​താ വി​ഭാ​ഗ​ത്തി​ൽ സെ​ന്‍റ് ജോ​സ​ഫ്സ് ഇ​രി​ങ്ങാ​ല​ക്കു​ട​യും അ​സം​പ്ഷ​ൻ കോ​ള​ജ് ച​ങ്ങ​നാ​ശേ​രി​യും ഏ​റ്റു​മു​ട്ടും. വ​ള​ർ​ന്നു വ​രു​ന്ന കാ​യി​ക​പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്തി പ്രോ​ത്‌​സാ​ഹി​പ്പി​ക്കാ​ൻ സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ സ​ഹാ​യ​വും പ്രോ​ത്‌​സാ​ഹ​ന​വും ന​ല്കു​മെ​ന്ന് മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സി​ഡ​ന്‍റ് ടി.​പി ദാ​സ​ൻ പ​റ​ഞ്ഞു.