തൊഴിൽസമയം പുനഃക്രമീകരിച്ചു
12:28 AM Mar 22, 2017 | Deepika.com
കോഴിക്കോട്: പൊതുജന താത്പര്യം മുൻനിരത്തി 1958 ലെ കേരള മിനിമം വേജസ് ചട്ടത്തിലെ ചട്ടം 24(3) പ്രകാരം വെയിലത്ത് നിന്ന് പണി ചെയ്യുന്ന തൊഴിലാളികളുടെ തൊഴിൽ സമയം ഏപ്രിൽ 30 വരെ പുനഃക്രമീകരിച്ചതായി റീജണൽ ജോയിന്റ് ലേബർ കമ്മീഷണർ അറിയിച്ചു. പകൽ ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് 12 മുതൽ മൂന്ന് വരെ വിശ്രമ വേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ ഏഴ് മുതൽ മുതൽ വൈകുന്നേരം ഏഴ് വരെയുളള സമയത്തിനുളളിൽ എട്ടു മണിക്കൂറായി നിജപ്പെടുത്തും.