ലോ​ക ക്ഷ​യ​രോ​ഗ ദി​നാ​ച​ര​ണം

12:26 AM Mar 22, 2017 | Deepika.com
കോ​ഴി​ക്കോ​ട്: ലോ​ക ക്ഷ​യ​രോ​ഗ ദി​ന​മാ​യ വെ​ള്ളി​യാ​ഴ്ച ജി​ല്ലാ ടി​ബി സെ​ന്‍റ​റും ആ​രോ​ഗ്യ​വ​കു​പ്പും ചേ​ർ​ന്ന് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. രാ​വി​ലെ 9.30ന് ​ക​ട​പ്പു​റ​ത്ത് ക്ഷ​യ​രോ​ഗ​ദി​ന സ​ന്ദേ​ശം ഉ​ൾ​ക്കൊ​ള്ളി​ച്ച പ​ട്ട​ങ്ങ​ളും ബ​ലൂ​ണു​ക​ളും പ​റ​ത്തി​ക്കൊ​ണ്ട് ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും.
ജി​ല്ല​യി​ലെ വി​വി​ധ ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും, ജി​ല്ലാ ടി​ബി അ​സോ​സി​യേ​ഷ​ൻ, ടി​ബി ഫോ​റം, ജെ​സി​ഐ, റോ​ട്ട​റി കാ​ലി​ക്ക​ട്ട് സ്മാ​ർ​ട്ട് തു​ട​ങ്ങി​യ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും. രാ​വി​ലെ 11ന് ​ഐ​എം​എ ഹാ​ളി​ൽ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം ജി​ല്ലാക​ള​ക്ട​ർ യു.​വി ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ശ​നി​യാ​ഴ്ച മ​നോ​ര​ഞ്ജ​ൻ ആ​ർ​ട്സ് ക്ല​ബി​ന്‍റെ ക്ഷ​യ​രോ​ഗ സ​ന്ദേ​ശ​മു​ൾ​ക്കൊ​ള്ളു​ന്ന തെ​രു​വു​നാ​ട​കം ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും.