മ​ജ്ജ മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ: പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നും സ​ഹാ​യം തേ​ടും

12:26 AM Mar 22, 2017 | Deepika.com
കോ​ഴി​ക്കോ​ട്: ത​ലാ​സീ​മി​യ രോ​ഗി​ക​ളാ​യ കു​ട്ടി​ക​ൾ​ക്ക് ത​ലാ​സീ​മി​ൽ ഇ​ന്ത്യ എ​ന്ന സം​ഘ​ട​ന പ്ര​ഖ്യാ​പി​ച്ച 10 ല​ക്ഷം രൂ​പ​യു​ടെ സ​ഹാ​യം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി മ​ജ്ജ​മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്താ​ൻ ബ്ല​ഡ് പേ​ഷ്യ​ന്‍റ്സ് പ്രൊ​ട്ട​ക്്ഷ​ൻ കൗ​ൺ​സി​ൽ പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹാ​യം തേ​ടും. 10 വ​യ​സി​ന് താ​ഴെ​യു​ള്ള അ​ർ​ഹ​രാ​യ രാ​ജ്യ​ത്തെ മു​ഴു​വ​ൻ കു​ട്ടി​ക​ളു​ടെ​യും മ​ജ്ജ​മാ​റ്റി​വ​യ്ക്കു​ന്ന​തി​നാ​ണ് സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. അ​ർ​ഹ​ത തെ​ളി​യി​ക്കു​ന്ന​തി​ന് യോ​ജി​ച്ച മ​ജ്ജ​യു​ണ്ടെ​ന്ന് തെ​ളി​യി​ക്കു​ന്ന രേ​ഖ അ​പേ​ക്ഷ​യോ​ടൊ​പ്പം സ​മ​ർ​പ്പി​ക്കേ​ണ്ട​തു​ണ്ട്. മ​ജ്ജ യോ​ജി​ക്കു​ന്ന​താ​ണോ എ​ന്ന​റി​യാ​ൻ എ​ച്ച്എ​ൽ​എ പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​തു​ണ്ട്. ഇ​ന്ന് രോ​ഗി​യു​ടെ കു​ടും​ബം ത​ന്നെ ചെ​യ്യ​ണം.
എ​ന്നാ​ൽ വെ​ല്ലൂ​രി​ൽ പോ​യി ഇ​ത് ചെ​യ്യാ​ൻ സാ​ന്പ​ത്തി​ക പ​രാ​ധീ​ന​ത​മൂ​ലം ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കൗ​ൺ​സി​ൽ പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹാ​യം തേ​ടു​ന്ന​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ക​രീം കാ​ര​ശേരി, ജ​ന​റ​ൽ ക​ൺ​വീ​ന​ർ, ബ്ല​ഡ് പേ​ഷ്യ​ന്‍റ്സ് പ്രൊ​ട്ട​ക്്ഷ​ൻ കൗ​ൺ​സി​ൽ, കേ​ര​ള. ഫോ​ൺ 9447019182.