ഇ​ന്ന് ലോ​ക ജ​ല​ദി​നം : ജി​ല്ല​യി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ

12:26 AM Mar 22, 2017 | Deepika.com
കോ​ഴി​ക്കോ​ട്: ലോ​ക ജ​ല​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ ഇ​ന്ന് വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും. കോ​ഴി​ക്കോ​ട് ജ​ല​വി​ഭ​വ വി​ക​സ​ന വി​നി​യോ​ഗ കേ​ന്ദ്രം (സി​ഡ​ബ്ല്യു​ആ​ർ​ഡി​എം) സം​ഘ​ടി​പ്പി​ക്കു​ന്ന ലോ​ക ജ​ല​ദി​നാ​ച​ര​ണം ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ബാ​ബു പ​റ​ശേരി ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ ക​ള​ക്ട​ർ യു.​വി ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സി​ഡ​ബ്ല്യു​ആ​ർ​ഡി​എം എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഡോ. ​ഇ.​ജെ. ജോ​സ​ഫ്, സി​ഡ​ബ്ല്യു​ആ​ർ​ഡി​എം ജ​ല​ഗു​ണ​നി​ല​വാ​ര വി​ഭാ​ഗം മേ​ധാ​വി ഡോ. ​പി.​എ​സ്. ഹ​രി​കു​മാ​ർ, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ബി. ​അ​ബ്ദു​ന്നാ​സ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കം.
ടെ​ക്നി​ക്ക​ൽ സെ​ഷ​നി​ൽ ​കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും വ​ര​ൾ​ച്ചാ നി​വാ​ര​ണ മാ​ർ​ഗ​ങ്ങ​ളും’ എ​ന്ന വി​ഷ​യ​ത്തി​ൽ സി​ഡ​ബ്ല്യു​ആ​ർ​ഡി​എം ജി​യോ​മാ​റ്റി​ക് വി​ഭാ​ഗം മേ​ധാ​വി ഡോ. ​വി.​പി. ദി​നേ​ശ​ൻ, മ​ലി​ന​ജ​ല പു​നഃ​ചം​ക്ര​മ​ണ​വും പു​ന​രു​പ​യോ​ഗ​വും’ എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ. ​പി.​എ​സ്. ഹ​രി​കു​മാ​ർ എ​ന്നി​വ​ർ പ്രസംഗിക്കും.
ഉ​ച്ച​യ്ക്ക് ശേ​ഷം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് സ​മീ​പ​ത്തെ കി​ണ​ർ പു​ന​രു​ദ്ധാ​ര​ണ​വും പാ​റോ​പ്പ​ടി പു​ഞ്ച​വ​യ​ൽ കു​ള​ത്തി​ലെ ജ​ല​ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​യും ന​ട​ത്തും. ജി​ല്ലാ​ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജ​ല​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വൈ​കു​ന്നേ​രം നാ​ലി​ന് മാ​നാ​ഞ്ചി​റ​യ്ക്ക് ചു​റ്റും മ​നു​ഷ്യ​ച്ചങ്ങ​ല തീ​ർ​ക്കും. ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ജ​ല​സാ​ക്ഷ​ര​ത, ജ​ല​സം​ര​ക്ഷ​ണം - വ​രും ത​ല​മു​റ​ക​ൾ​ക്ക് എ​ന്ന സ​ന്ദേ​ശം ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​വി​ഷ​യ​ത്തി​ൽ ടൗ​ണ്‍ ഹാ​ളി​ൽ പെ​യി​ന്‍റിം​ഗ് മ​ത്സ​ര​വും ന​ട​ത്തും.
ജി​ല്ലാ സാ​ക്ഷ​ര​താ​മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ലെ തു​ട​ർ വി​ദ്യാ​കേ​ന്ദ്ര​ങ്ങ​ളി​ൽ ജ​ല​ദി​നം ആ​ച​രി​ക്കും. കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്തും, ജ​ല​ത്തി​ന്‍റെ ദൗ​ർ​ല​ഭ്യം ചൂ​ണ്ടി​ക്കാ​ട്ടി ജ​ല സം​ര​ക്ഷ​ണ സെ​മി​നാ​റു​ക​ളും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ളും സം​ഘ​ടി​പ്പി​ക്കും.