200 പു​തി​യ ബ​ഡ്സ് സ്കൂ​ളു​ക​ൾ തു​ട​ങ്ങും: മ​ന്ത്രി കെ.​ടി. ജ​ലീ​ൽ

12:36 AM Mar 21, 2017 | Deepika.com
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് ഭി​ന്ന​ശേ​ഷി​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി 200 പു​തി​യ ബ​ഡ്സ് സ്കൂ​ളു​ക​ൾ തു​ട​ങ്ങു​മെ​ന്ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി ഡോ. ​കെ.​ടി. ജ​ലീ​ൽ. കോ​ഴി​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​നോ​ത്സ​വം ഒ​ള​വ​ണ്ണ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മി​നി​സ്റ്റേ​ഡി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബ​ഡ്സ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ൻ​റ​ർ (ബി​ആ​ർ​സി) ആ​ണ് ആ​രം​ഭി​ക്കു​ക​യെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു. കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സു​ശ​ക്ത​മാ​ക്കും. ഇ​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ ന​ട​ന്നു​വ​രി​ക​യാ​ണ്. സ്ത്രീ​ക​ൾ ശാ​ക്തീ​ക​രി​ക്ക​പ്പെ​ട്ടാ​ലേ സ​മ​ത്വാ​ധി​ഷ്ഠി​ത​മാ​യ വി​ക​സ​നം സാ​ധ്യ​മാ​വൂ. കു​ട്ടി​ക​ളും പ്രാ​യം ചെ​ന്ന​വ​രും വി​ര​ക്തി തോ​ന്നി ജീ​വി​തം അ​വ​സാ​നി​പ്പി​ക്കു​ന്ന പ്ര​വ​ണ​ത കാ​ണു​ന്നു​ണ്ട്. വി​വാ​ഹ മോ​ച​ന​ങ്ങ​ളും ഏ​റി വ​രു​ന്ന​താ​യാ​ണ് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഇ​വ ഉ​ണ്ടാ​വാ​തി​രി​ക്കാ​ൻ കൗ​ണ്‍​സ​ലിം​ഗി​ലൂ​ടെ സാ​ധി​ക്കും. വൃ​ദ്ധ​രാ​യ മാ​താ​പി​താ​ക്ക​ൾ ന​മ്മു​ടെ നാ​ടി​ന്‍റെ മാ​റ്റ​ത്തി​ൽ വ​ലി​യ പ​ങ്കു വ​ഹി​ച്ച​വ​രാ​ണ്. അ​വ​രു​ടെ അ​ധ്വാ​ന​ത്തി​ന്‍റെ വി​യ​ർ​പ്പി​ന്‍റെ പി​ന്തു​ണ​യി​ല്ലാ​തെ ഈ ​നാ​ട് രൂ​പ​പ്പെ​ടു​മാ​യി​രു​ന്നി​ല്ല. ഇ​ന്ന​ത്തെ യു​വ​ജ​ന​ങ്ങ​ളു​ടെ പെ​രു​മാ​റ്റം പി​റ​കേ വ​രു​ന്ന ത​ല​മു​റ ശ്ര​ദ്ധി​ക്കു​ന്നു​ണ്ടെ​ന്നും അ​വ​ർ അ​താ​ണ് മാ​തൃ​ക​യാ​ക്കു​യെ​ന്ന കാ​ര്യം ഓ​ർ​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഭി​ന്ന​ശേ​ഷി വ​യോ​ജ​ന സൗ​ഹൃ​ദ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​ഖ്യാ​പ​നം, കു​ടും​ബ​ശ്രീ ജി​ല്ലാ വി​ക​സ​ന മി​ഷ​ൻ കൗ​ണ്‍​സ​ലിം​ഗ് സെ​ൻ​റ​ർ, മാ​ന​വ​ശേ​ഷി വി​ക​സ​ന​കേ​ന്ദ്രം, സ​ഞ്ച​രി​ക്കു​ന്ന വ​യോ​ജ​ന പ​രി​പാ​ല​ന കേ​ന്ദ്രം, എ​സ് സി ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ കി​യോ​സ്ക് എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​വും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് ഐ​എ​സ്ഒ സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​മ​ർ​പ്പ​ണ​വും മ​ന്ത്രി നി​ർ​വ​ഹി​ച്ചു.
പി.​ടി.​എ. റ​ഹിം എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ഴി​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ. ​കൃ​ഷ്ണ​കു​മാ​രി വി​ക​സ​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. വി.​കെ.​സി. മ​മ്മ​ദ് കോ​യ എം​എ​ൽ​എ ന​വ​കേ​ര​ള മി​ഷ​ൻ പ്ര​ഖ്യാ​പ​നം ന​ട​ത്തി. ബ്ലോ​ക്ക് കാ​ർ​ഷി​ക അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്‌​ട​റെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​ശേ​രി ആ​ദ​രി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​പി. ഹ​സീ​ന, ഒ​ള​വ​ണ്ണ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ത​ങ്ക​മ​ണി, ക​ട​ലു​ണ്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ. ​ഭ​ക്ത​വ​ത്സ​ല​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഭാ​നു​മ​തി ക​ക്കാ​ട്ട്, ഒ​ള​വ​ണ്ണ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് പാ​ല​ത്തൊ​ടി, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ പി.​ജി. വി​നീ​ഷ്, പി. ​റം​ല, ദി​നേ​ശ് ബാ​ബു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സ​തീ​ദേ​വി ടീ​ച്ച​ർ ഡോ. ​ആ​ർ. പ്ര​കാ​ശ് കു​മാ​ർ, ക​വി​ത തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.