തളിപ്പറമ്പ്: കണ്ണൂര്‍ സര്‍വകലാശാല ഇന്റര്‍ ബിഎഡ് കോളജ് അത്ലറ്റിക് മീറ്റില്‍ 52 പോയിന്റുമായി മാനന്തവാടി കോളജ് ചാമ്പ്യന്മാരായി. 51 പോയിന്റുമായി ബിഎഡ് സെന്റർ കാസര്‍ഗോഡ് രണ്ടാം സ്ഥാനവും 48 പോയിന്റുമായി കേയിസാഹിബ് ട്രെയിനിംഗ് കോളജ് മൂന്നാം സ്ഥാനവും നേടി.
പുരുഷ വിഭാഗത്തില്‍ 36പോയിന്റുമായി മാനന്തവാടി ട്രെയിനിംഗ് കോളജ് ഒന്നാം സ്ഥാനം നേടി. 25 പോയിന്റുമായി കാസര്‍ഗോഡ് രണ്ടാമതും 18 പോയിന്റുമായി സൈനബ് മെമ്മോറിയല്‍ കോളജ് മൂന്നാമതുമെത്തി.
വനിതാ വിഭാഗത്തില്‍ 47 പോയിന്റു നേടിയ കേയി സാഹിബ് ട്രെയിനിംഗ് കോളജിനാണ് ഒന്നാം സ്ഥാനം. 27 പോയിന്റുമായി കാസര്‍ഗോഡ് കോളജ് രണ്ടും 16 പോയിന്റുമായി മാനന്തവാടി കോളജ് മൂന്നും സ്ഥാനം കരസ്ഥമാക്കി.
വ്യക്തിഗത വിഭാഗത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ നെല്‍സണ്‍ ഡിസൂസ കാസര്‍ഗോഡ് ബിഎഡ് സെന്റർ, പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കെ.എസ്. അമ്പിളി, അഞ്ജു വര്‍ഗീസ് (കേയി സാഹിബ് ട്രെയിനിംഗ് കോളജ്) എന്നിവര്‍ ചാമ്പ്യന്മാരായി.
കണ്ണൂര്‍ സര്‍വകലാശാല കായിക വിഭാഗം മേധാവി ഡോ. പി.ടി. ജോസഫ് അത്ലറ്റിക് മീറ്റ് ഉദ്ഘാടനം ചെയ്തു.
സമാപന ചടങ്ങില്‍ കോളജ് പ്രിന്‍സിപ്പൽ ഡോ.കെ. അബ്ദുൾ റഹ്മാന് അധ്യക്ഷത വഹിച്ചു.
കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കറ്റ് അംഗം വി.എ. വിത്സണ് വിശിഷ്ടാതിഥിയായിരുന്നു. കോളജ് മാനേജര്‍ പി.സി.പി. മഹമൂദ് ഹാജി ട്രോഫികള്‍ വിതരണം ചെയ്തു.
മാനന്തവാടി കോളജിന് കിരീടം
12:36 AM Mar 21, 2017 | Deepika.com