ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​ൻ പ്രദർശനം ഇ​ന്ന് സ​മാ​പി​ക്കും

12:36 AM Mar 21, 2017 | Deepika.com
കോ​ഴി​ക്കോ​ട്: അ​പൂ​ർ​വ പു​ഷ്പ-​ഫ​ല സ​സ്യ​ങ്ങ​ളു​ടെ ക​ല​വ​റ​യാ​യ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും അ​തി​ശ​യ കാ​ഴ്ച​യാ​യി. പ്ര​ദ​ർ​ശ​നം സ​ർ​വ​ക​ലാ​ശാ​ലാ പ്രോ-​വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​പി. മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
19 ഹെ​ക്‌​ട​റി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന സ​സ്യ ശേ​ഖ​രം സ​ന്ദ​ർ​ശി​ക്കാ​ൻ ഇ​ന്ന് കൂ​ടി അ​വ​സ​ര​മു​ണ്ട്. ഇ​ന്ത്യ​ൻ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ ഏ​റ്റ​വും വ​ലി​യ ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നി​ൽ വി​മാ​ന​മ​രം, പീ​ര​ങ്കി​യു​ണ്ട മ​രം, കാ​ട്ടു തെ​ങ്ങ് ,ആ​മ​സോ​ണ്‍ ഇ​ല​ത്ത​ളി​ക​ക​ൾ, ഇ​ര​പി​ടി​യ​ൻ സ​സ്യ​ങ്ങ​ൾ, മ​രു​ഭൂ​മി സ​സ്യ​ങ്ങ​ൾ, വ​ർ​ണ​ഇ​ല​ക​ളും കു​ല​ക​ളും വി​രി​യി​ക്കു​ന്ന വാ​ഴ​വ​ർ​ഗ സ​സ്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യൊ​ക്കെ കാ​ഴ്ച​ക്കാ​ർ​ക്ക് വി​വ​രി​ച്ചു​കൊ​ടു​ക്കാ​ൻ ബോ​ട്ട​ണി ഗ​വേ​ഷ​ക​രും പി​ജി വി​ദ്യാ​ർ​ഥി​ക​ളും ജീ​വ​ന​ക്കാ​രും ഗാ​ർ​ഡ​നി​ൽ സേ​വ​ന​മ​നു​ഷ​ഠി​ക്കു​ന്നു.
250-ൽ ​പ​രം ഔ​ഷ​ധ സ​സ്യ​ങ്ങ​ൾ, കൗ​തു​ക​മു​ണ​ർ​ത്തു​ന്ന നീ​രാ​ളി വൃ​ക്ഷം, ന​ക്ഷ​ത്ര സ​സ്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ സ​ന്ദ​ർ​ശ​ക​ർ​ക്ക് കൗ​തു​ക​മാ​യി. കാ​ഴ്ച​യി​ല്ലാ​ത്ത​വ​ർ​ക്ക് സ​സ്യ​ങ്ങ​ളും പൂ​ക്ക​ളും കാ​യ്ക​ളും തൊ​ട്ടും മ​ണ​ത്തും കേ​ട്ടും അ​റി​യു​ന്ന​തി​നാ​യി പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ സ​സ്യോ​ദ്യാ​ന​വും സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി തു​റ​ന്നു കൊ​ടു​ത്തി​ട്ടു​ണ്ട്. രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം നാ​ല് വ​രെ​യാ​ണ് പ്ര​ദ​ർ​ശ​നം.