മുംബൈ: നിറഞ്ഞൊഴുകിയ ഓട വൃത്തിയാക്കാനെത്തിയ രണ്ട് തൊഴിലാളികൾ ആൾനൂഴിയിൽ വീണ് മരിച്ചു. രാമകൃഷ്ണ(25), സുധീർ ദാസ്(30) എന്നിവരാണ് മരിച്ചത്.
മുംബൈയിലെ ശിവാജി നഗർ മേഖലയിൽ ശനിയാഴ്ച വൈകിട്ടാണ് അപകടം നടന്നത്. ഗോവന്ദി മേഖലയിലുള്ള ഓട വൃത്തിയാക്കുന്നതിന് മുമ്പായി ആൾനൂഴിയിലൂടെ വെള്ളത്തിന്റെ ഒഴുക്ക് പരിശോധിക്കുന്നതിനിടെയാണ് തൊഴിലാളികൾ അപകടത്തിൽപ്പെട്ടത്.
അപകടം നടന്നയുടൻ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥരെത്തി ഇരുവരെയും സമീപത്തുള്ള രാജാവഡി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മുംബൈയിൽ ആൾനൂഴിയിൽ വീണ് രണ്ട് തൊഴിലാളികൾ മരിച്ചു
01:57 AM Jun 25, 2023 | Deepika.com