കോൽക്കത്ത: പഞ്ചായത്ത് തെരഞ്ഞെടുപ്പിനൊരുങ്ങുന്ന പശ്ചിമ ബംഗാളിൽ പെട്രോൾ ബോംബ് നിർമാണത്തിനിടെ കോൺഗ്രസ് സ്ഥാനാർഥി ഉൾപ്പെടെ അഞ്ച് പേർ പിടിയിലായി.
ബിർഭും ജില്ലയിലെ ബാഹിർഗോര ഗ്രാമത്തിലാണ് സംഭവം. ഹസൻ-രണ്ട് പഞ്ചായത്തിലെ സ്ഥാനാർഥി ചമത്കാർ ഷെയ്ക്ക് ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് ബോംബ് നിർമാണ സാമഗ്രികളും പോലീസ് പിടിച്ചെടുത്തു.
ബംഗാളിൽ ബോംബ് നിർമാണത്തിനിടെ സ്ഥാനാർഥി പിടിയിൽ
12:23 AM Jun 25, 2023 | Deepika.com