റാ​ന്നി​യി​ൽ ഒ​പ്പം താ​മ​സി​ച്ചി​രു​ന്ന യു​വ​തി​യെ യു​വാ​വ് വെ​ട്ടി​ക്കൊ​ന്നു

11:34 PM Jun 24, 2023 | Deepika.com
റാ​ന്നി: കീ​ക്കൊ​ഴൂ​രി​ല്‍ ഒ​പ്പം താ​മ​സി​ച്ചി​രു​ന്ന യു​വ​തി​യെ യു​വാ​വ് വെ​ട്ടി​ക്കൊ​ന്നു. റാ​ന്നി കീ​ക്കൊ​ഴൂ​ര്‍ മ​ല​ര്‍​വാ​ടി ഇ​ര​ട്ട​പ​ന​യ്ക്ക​ല്‍ ര​ഞ്ജി​ത (27) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ര​ജി​ത​യു​ടെ അ​ച്ഛ​ന്‍, അ​മ്മ, സ​ഹോ​ദ​രി എ​ന്നി​വ​ര്‍​ക്കും വെ​ട്ടേ​റ്റു. ഇ​വ​രെ റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ബ്ലോ​ക്ക് പ​ടി വ​ട​ക്കേ​ട​ത്ത് അ​തു​ല്‍ സ​ത്യ​നാ​ണ് (29) യു​വ​തി​യെ ആ​ക്ര​മി​ച്ച​ത്. ത​ട​സം പി​ടി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ര​ജി​ത​യു​ടെ അ​ച്ഛ​നെ​യും അ​മ്മ​യെ​യും സ​ഹോ​ദ​രി​യെ​യും ആ​ക്ര​മി​ച്ച​ത്. ര​ഞ്ജി​ത​യു​ടെ മൃ​ത​ദേ​ഹം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

അ​തു​ലി​നെ​തി​രേ റാ​ന്നി പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ മൂ​ന്ന് കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കൊ​ല​പാ​ത​ക​ത്തേ തു​ട​ര്‍​ന്ന് യു​വാ​വ് ഒ​ളി​വി​ല്‍​പോ​യി.