റ​ഷ്യ​യെ പി​ന്തു​ണ​ച്ച് തു​ർ​ക്കി​യും ബെ​ലാ​റ​സും

11:05 PM Jun 24, 2023 | Deepika.com
മോ​സ്കോ: വാ​ഗ്ന​ർ കൂ​ലി​പ്പ​ട്ടാ​ള​ത്തി​ന്‍റെ വ​ലി​മ​ത നീ​ക്ക​ത്തി​നെ​തി​രെ റ​ഷ്യ​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് തു​ർ​ക്കി. റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മ​ർ പു​ടി​നു​മാ​യി ടെ​ലി​ഫോ​ണി​ൽ സം​സാ​രി​ച്ച തു​ർ​ക്കി പ്ര​സി​ഡ​ന്‍റ് ത​യ്യി​പ് എ​ർ​ദൊ​ഗാ​ൻ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.

റ​ഷ്യ​ൻ സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​ക​ളെ പി​ന്തു​ണ​യ്ക്കു​ന്ന​താ​യി എ​ർ​ദൊ​ഗാ​ൻ പു​ടി​നെ അ​റി​യി​ച്ചു. സ​മ​ചി​ത്ത​ത​യോ​ടെ പ്ര​വ​ർ​ത്തി​ക്കാ​ൻ എ​ർ​ദോ​ഗ​ൻ പു​ടി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി തു​ർ​ക്കി പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ബെ​ലാ​റ​സും റ​ഷ്യ​ക്ക് പി​ന്തു​ണ അ​റി​യി​ച്ചു.

വാ​ഗ്ന​ർ വി​മ​ത സൈ​ന്യ​വും റ​ഷ്യ​ൻ‌ സേ​ന​യും ക​ന​ത്ത പോ​രാ​ട്ട​മാ​ണ് ന​ട​ത്തു​ന്ന​ത്. ക്രെം​ലി​നി​ൽ ആ​യു​ധ​ങ്ങ​ൾ നി​റ​ച്ച സൈ​നി​ക വാ​ഹ​ന​ങ്ങ​ൾ അ​ണി​നി​ര​ന്നി​ട്ടു​ണ്ട്. മോ​സ്‌​കോ​യി​ൽ പ​ല​യി​ട​ങ്ങ​ളി​ലാ​യി യ​ന്ത്ര​ത്തോ​ക്കു​ക​ൾ റ​ഷ്യ സ്ഥാ​പി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​നം നി​ർ​ത്തി​വ​ച്ചു. പ്ര​സി​ഡ​ന്‍റി​ന്‍റെ കൊ​ട്ടാ​ര​ത്തി​ലേ​ക്കു​ള്ള വാ​ഹ​ന ഗ​താ​ഗ​തം ത​ട​ഞ്ഞു.