സാ​ഫ് ക​പ്പി​ൽ ഇ​ന്ത്യ സെ​മി​യി​ൽ

10:25 PM Jun 24, 2023 | Deepika.com
ബം​ഗ​ളൂ​രു: സാ​ഫ് ചാ​മ്പ്യ​ന്‍​ഷി​പ്പ് ഫു​ട്ബോ​ളി​ല്‍ ഇ​ന്ത്യ സെ​മി​യി​ൽ. നേ​പ്പാ​ളി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് കീ​ഴ​ട​ക്കി​യാ​ണ് ഇ​ന്ത്യ സെ​മി ഉ​റ​പ്പി​ച്ച​ത്.

ക്യാ​പ്റ്റ​ന്‍ സു​നി​ല്‍ ഛേത്രി​യും മ​ഹേ​ഷ് സിം​ഗു​മാ​ണ് ഇ​ന്ത്യ​യ്ക്കാ​യി വ​ല കു​ലു​ക്കി​യ​ത്. ഇ​തോ​ടെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ കു​വൈ​ത്തി​നോ​ടു പ​രാ​ജ​യ​പ്പെ​ട്ട നേ​പ്പാ​ള്‍ തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം തോ​ല്‍​വി​യോ​ടെ പു​റ​ത്താ​യി. ര​ണ്ട് ക​ളി​ക​ളി​ല്‍ നി​ന്ന് ആ​റ് പോ​യ​ന്‍റു​മാ​യാ​ണ് ഇ​ന്ത്യ​യു​ടെ സെ​മി പ്ര​വേ​ശ​നം.

ഗോ​ള്‍​ര​ഹി​ത​മാ​യി ആ​ദ്യ പ​കു​തി​ക്കു ശേ​ഷ​മാ​യി​രു​ന്നു ര​ണ്ട് ഗോ​ളു​ക​ളും. 61-ാം മി​നി​റ്റി​ലാ​ണ് ഇ​ന്ത്യ ആ​ദ്യ ഗോ​ൾ നേ​ടി​യ​ത്. മ​ഹേ​ഷ് സിം​ഗ് ന​ല്‍​കി​യ ക്രോ​സ് വ​ല​യി​ലേ​ക്ക് ടാ​പ് ചെ​യ്ത് ഛേത്രി ​ഇ​ന്ത്യ​യെ മു​ന്നി​ലെ​ത്തി​ച്ച​ത്. പി​ന്നാ​ലെ 70-ാം മി​നി​റ്റി​ല്‍ മ​ഹേ​ഷ് സിം​ഗ് ഇ​ന്ത്യ​യു​ടെ ര​ണ്ടാം ഗോ​ള്‍ നേ​ടി.