വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് കേ​സ്; കെ​എ​സ്‌​യു നേ​താ​വി​ന് മു​ൻ​കൂ​ർ ജാ​മ്യം

06:07 PM Jun 23, 2023 | Deepika.com
കൊ​ച്ചി: വ്യാ​ജ ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റ് സൃ​ഷ്ടി​ച്ചെ​ന്ന കേ​സി​ൽ കെ​എ​സ്‌​യു സം​സ്ഥാ​ന ക​ൺ​വീ​ന​ർ അ​ൻ​സി​ല്‍ ജ​ലി​ലി​ന് മു​ൻ​കൂ​ർ ജാ​മ്യം. ര​ണ്ടാ​ഴ്ചത്തേ​ക്കാ​ണ് അ​ൻ​സി​ലി​ന് ഹൈ​ക്കോ​ട​തി ഇ​ട​ക്കാ​ല ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

ഏ​ഴ് ദി​വ​സ​ത്തി​നു​ള്ളി​ൽ അ​ൻ​സി​ൽ ചോ​ദ്യം​ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്നും ഇ​യാ​ളെ അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്യു​ക​യാ​ണെ​ങ്കി​ൽ 50,000 രൂ​പ​യു​ടെ ബോ​ണ്ട് എ​ന്ന വ്യ​വ​സ്ഥ​യി​ന്മേ​ൽ ജാ​മ്യ​ത്തി​ൽ വി​ട​ണ​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു.

വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി അ​ൻ​സി​ലി​ന് നേ​രി​ട്ട് ബ​ന്ധ​മു​ണ്ടോ​യെ​ന്ന് തെ​ളി​ഞ്ഞി​ട്ടി​ല്ലെ​ന്നും ഇ​യാ​ൾ ഏ​തെ​ങ്കി​ലും സ്ഥാ​പ​ന​ത്തി​ൽ ഈ ​രേ​ഖ സ​മ​ർ​പ്പി​ച്ച​താ​യി അ​റി​വി​ല്ലെ​ന്നും ജ​സ്റ്റീ​സ് സി​യാ​ദ് റ​ഹ്മാ​ൻ അ​റി​യി​ച്ചു.

ആ​രോ​പി​ക്ക​പ്പെ​ടു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് താ​ൻ ക​ണ്ടി​ട്ടു പോ​ലു​മി​ല്ലെ​ന്നും വ്യാ​ജ​മാ​യി നി​ര്‍​മി​ച്ച സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ച് ത​ന്നെ ആ​ക്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നു​മാ​ണ് അ​ൻ​സി​ല്‍ പ​റ​യു​ന്ന​ത്.

താ​ൻ പ​ഠി​ച്ച​ത് ബി​എ ഹി​ന്ദി ലി​റ്റ​റേ​ച്ച​ര്‍ ആ​ണ്. എ​ന്നാ​ൽ പ്ര​ച​രി​ക്കു​ന്ന​ത് കോ​മേ​ഴ്സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ആ​ണ്. ചി​ല​ര്‍ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​യി നി​ര്‍​മി​ച്ച സ​ര്‍​ട്ടി​ഫി​ക്ക​റ്റാ​ണ് പ്ര​ച​രി​ക്കു​ന്ന​തെ​ന്നും അ​ൻ​സി​ല്‍ പ​റ​ഞ്ഞി​രു​ന്നു.

അ​ൻ​സി​ല്‍ ജ​ലീ​ലി​ന്‍റെ​താ​യി പ്ര​ച​രി​ക്കു​ന്ന രേ​ഖ​ക​ള്‍ കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ അ​ല്ലെ​ന്ന് ര​ജി​സ്ട്രാ​ര്‍ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. സ​ര്‍​ട്ടി​ഫി​ക്കേ​റ്റി​ല്‍ ഉ​ള്ള വി​സി​യു​ടെ ഒ​പ്പും സീ​രി​യ​ല്‍ ന​മ്പ​റും വ്യാ​ജ​മാ​ണ്.