മി​ഷ​ൻ 2024! ബി​ജെ​പി​ക്കെ​തി​രെ ഒ​ന്നി​ച്ച് പോ​രാ​ടാ​ൻ പ്ര​തി​പ​ക്ഷം

06:54 PM Jun 23, 2023 | Deepika.com
പാ​റ്റ്ന: 2024-ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്കെ​തി​രെ ഒ​ന്നി​ച്ച് പോ​രാ​ടാ​നു​റ​ച്ച് പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ. ബി​ഹാ​റി​ലെ പാ​റ്റ്ന​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ, മി​ഷ​ൻ 2024-നാ​യി ഒ​ന്നി​ച്ച് നി​ൽ​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പാ​ർ​ട്ടി​ക​ൾ അ​റി​യി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പ് ത​ന്ത്ര​ങ്ങ​ൾ മെ​ന​യാ​നും പൊ​തു മി​നി​മം ന​യം സ്വീ​ക​രി​ക്കാ​നു​മാ​യി ഷിം​ല​യി​ൽ മ​റ്റൊ​രു സം​യു​ക്ത യോ​ഗം കൂ​ടി ന​ട​ത്തു​മെ​ന്നും പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ വ്യ​ക്ത​മാ​ക്കി.‌‌‌

കോ​ൺ​ഗ്ര​സ്, എ​ൻ​സി​പി, ശി​വ​സേ​ന(​താ​ക്ക​റെ വി​ഭാ​ഗം), തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്, സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി, ആം ​ആ​ദ്മി പാ​ർ​ട്ടി, നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സ്, ഡി​എം​കെ, പി​ഡി​പി, സി​പി​എം, സി​പി​ഐ തു​ട​ങ്ങി​യ 18 പാ​ർ​ട്ടി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളാ​ണ് ആ​ർ​ജെ​ഡി നേ​താ​വ് തേ​ജ്വ​സി യാ​ദ​വ് ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

ബി​ജെ​പി​യെ ഭ​ര​ണ​ത്തി​ൽ നി​ന്ന് തൂ​ത്തെ​റി​യു​മെ​ന്നും പാ​ർ​ട്ടി​ക​ൾ ത​മ്മി​ലു​ള്ള സീ​റ്റ് വി​ഭ​ജ​ന​ത്തെ​പ്പ​റ്റി​യു​ള്ള ച​ർ​ച്ച​ക​ൾ ജൂ​ലൈ ര​ണ്ടാം വാ​രം ന​ട​ക്കു​ന്ന ഷിം​ല യോ​ഗ​ത്തി​ൽ ന​ട​ക്കു​മെ​ന്നും കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ അ​റി​യി​ച്ചു.

അ​ടി​യ​ന്ത​രാ​വ​സ്ഥാ​ക്കാ​ല​ത്ത് ജ​യ​പ്ര​കാ​ശ് നാ​രാ​യ​ണ​ൻ നേ​തൃ​ത്വം ന​ൽ​കി​യ​ത് പോ​ലെ​യു​ള്ള ജ​ന​മു​ന്നേ​റ്റ​മാ​യി ഈ ​സ​ഖ്യം മാ​റു​മെ​ന്ന് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വും പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി​യു​മാ​യ മ​മ​ത ബാ​ന​ർ​ജി വ്യ​ക്ത​മാ​ക്കി. ത​ങ്ങ​ളു​ടെ പോ​രാ​ട്ടം ഐ​ക്യ പ്ര​തി​പ​ക്ഷ പോ​രാ​ട്ട​മ​ല്ലെ​ന്നും ബി​ജെ​പി​യു​ടെ ഏ​കാ​ധി​പ​ത്യ ഭ​ര​ണ​ത്തി​നെ​തി​രാ​യ യു​ദ്ധ​മാ​ണെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ആ​ശ​യ​പ​ര​മാ​യ വ്യ​ത്യാ​സ​ങ്ങ​ളു​ണ്ടെ​ങ്കി​ലും പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ഒ​ന്നി​ച്ച് നി​ൽ​ക്കു​മെ​ന്ന് ശി​വ​സേ​ന(​താ​ക്ക​റെ വി​ഭാ​ഗം) നേ​താ​വ് ഉ​ദ്ധ​വ് താ​ക്ക​റെ പ്ര​സ്താ​വി​ച്ചു.