വി​ൻ​ഡീ​സ് ടെ​സ്റ്റ്: പു​ജാ​ര പു​റ​ത്ത്; ജ​യ്സ്വാ​ൾ, ഋ​തു​രാ​ജ്, മു​കേ​ഷ് പു​തു​മു​ഖ​ങ്ങ​ൾ

04:12 PM Jun 23, 2023 | Deepika.com
മും​ബൈ: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ൽ നി​ന്നും മു​തി​ർ​ന്ന താ​രം ചേ​തേ​ശ്വ​ർ പു​ജാ​ര​യെ ഒ​ഴി​വാ​ക്കി. യ​ശ്വ​സി ജ​യ്സ്വാ​ൾ, ഋ​തു​രാ​ജ് ഗെ​യ്ക്‌​വാ​ദ്, മു​കേ​ഷ് കു​മാ​ർ എ​ന്നി​വ​രാ​ണ് ടീ​മി​ലെ പു​തു​മു​ഖ​ങ്ങ​ൾ.

ലോ​ക ടെ​സ്റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പ് ഫൈ​ന​ലി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച വെ​റ്റ​റ​ൻ താ​രം അ​ജി​ങ്ക്യ ര​ഹാ​ന​യെ ടീ​മി​ന്‍റെ ഉ​പ​നാ​യ​ക​നാ​യും സെ​ല​ക്ഷ​ൻ ക​മ്മി​റ്റി നി​യ​മി​ച്ചു. രോ​ഹി​ത് ശ​ർ​മ ക്യാ​പ്റ്റ​നാ​യി തു​ട​രും.

പേ​സ​ർ മു​ഹ​മ്മ​ദ് ഷ​മി​ക്ക് വി​ശ്ര​മം അ​നു​വ​ദി​ച്ച​പ്പോ​ൾ മ​റ്റൊ​രു പേ​സ​റാ​യ ഉ​മേ​ഷ് യാ​ദ​വി​നെ ടീ​മി​ൽ നി​ന്നും ഒ​ഴി​വാ​ക്കി. ഡ​ൽ​ഹി​യു​ടെ പേ​സ​ർ ന​വ​ദീ​പ് സെ​യി​നി​ക്ക് ടീ​മി​ൽ ഇ​ടം ല​ഭി​ച്ചു. കെ.​എ​സ്.​ഭ​ര​ത് വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ​റാ​യി തു​ട​രും. ഇ​ഷാ​ൻ കി​ഷ​നെ ര​ണ്ടാം വി​ക്ക​റ്റ് കീ​പ്പ​റാ​യും ഉ​ൾ​പ്പെ​ടു​ത്തി.

ടീം: ​രോ​ഹി​ത് ശ​ർ​മ (ക്യാ​പ്റ്റ​ൻ), അ​ജി​ങ്ക്യ ര​ഹാ​നെ (വൈ​സ് ക്യാ​പ്റ്റ​ൻ), ശു​ഭ്മാ​ൻ ഗി​ൽ, വി​രാ​ട് കോ​ഹ്ലി, ഋ​തു​രാ​ജ് ഗെ​യ്ക്‌​വാ​ദ്, യ​ശ്വ​സി ജ​യ്സ്വാ​ൾ, കെ.​എ​സ്.​ഭ​ര​ത്. ആ​ർ.​അ​ശ്വി​ൻ, ര​വീ​ന്ദ്ര ജ​ഡേ​ജ, അ​ക്ഷ​ർ പ​ട്ടേ​ൽ, ഷ​ർ​ദു​ൽ ഠാ​ക്കൂ​ർ, മു​ഹ​മ്മ​ദ് സി​റാ​ജ്, മു​കേ​ഷ് കു​മാ​ർ, ജ​യ​ദേ​വ് ഉ​ന​ദ്ഘ​ട്ട്, ഇ​ഷാ​ൻ കി​ഷ​ൻ, ന​വ​ദീ​പ് സെ​യി​നി.