ലൈഫ് മിഷൻ കോഴക്കേസ്: സ്വപ്നയുടെ ജാമ്യം നീട്ടി, ശിവശങ്കർ റിമാൻഡിൽ തുടരും

03:29 PM Jun 23, 2023 | Deepika.com
കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ സ്വപ്ന സുരേഷിന്‍റെ ജാമ്യം കോടതി ഉപാധികളോടെ നീട്ടി. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നും കോടതി നിർദേശിച്ചു.

സ്വപ്നയ്‌ക്ക് ജാമ്യം അനുവദിക്കരുതെന്നായിരുന്നു ഇഡിയുടെ ആവശ്യം. ജാമ്യം നൽകിയാൽ പ്രതികൾ സമാന കുറ്റം ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും ഇഡി വാദിച്ചു.

അതേസമയം,ശിവശങ്കറിന്‍റെ റിമാൻഡ് ഓഗസ്റ്റ് അഞ്ചുവരെ നീട്ടി. ശിവശങ്കർ ഒരുഘട്ടത്തിലും അന്വേഷണവുമായി സഹകരിച്ചില്ലെന്നും ഇഡി കോടതിയിൽ അറിയിച്ചു.