തിരുവനന്തപുരം: ടിക്കറ്റില്‍ ക്രമക്കേട് നടത്തിയ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് കണ്ടക്ടറെ പിരിച്ചുവിട്ടു. കണ്ടക്ടര്‍ എസ്. ബിജുവിനെയാണ് പിരിച്ചു വിട്ടത്. ഈ മാസം 13ന് കണിയാപുരം കിഴക്കേക്കോട്ട സ്വിഫ്റ്റ് ബസില്‍ യാത്ര ചെയ്ത രണ്ടുയാത്രക്കാരില്‍ നിന്നും പണം ഈടാക്കി ടിക്കറ്റ് നല്‍കാതെ ഇയാള്‍ തിരിമറി നടത്തിയിരുന്നു.
ഇക്കാര്യം കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. ഇയാള്‍ക്കെതിരേ തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ പൊതുപണം അപഹരിച്ചതിന് കേസും നല്‍കിയിട്ടുണ്ട്.
ജൂണ്‍ ഒന്നുമുതല്‍ 20 വരെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി 27,813 ബസുകളില്‍ വിജിലന്‍സ് പരിശോധന നടത്തി. ഇതില്‍ ടിക്കറ്റ് സംബന്ധമായ 131 ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്.
പണം വാങ്ങി ടിക്കറ്റ് നല്‍കില്ല; കെഎസ്ആര്‍ടിസി സ്വിഫ്റ്റ് കണ്ടക്ടറെ പിരിച്ചുവിട്ടു
03:02 PM Jun 23, 2023 | Deepika.com