സ്പീ​ക്ക​റു​ടെ ഓ​ഫീ​സി​ന് മു​ന്നി​ലെ കൈ​യാ​ങ്ക​ളി; ആ​റ് പ്ര​തി​പ​ക്ഷ എം​എ​ല്‍​എ​മാ​ര്‍​ക്ക് നോ​ട്ടീ​സ്

03:56 PM Jun 23, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സ്പീ​ക്ക​റു​ടെ ഓ​ഫീ​സി​ന് മു​ന്നി​ലെ കൈ​യാ​ങ്ക​ളി​യി​ല്‍ ആ​റ് പ്ര​തി​​പ​ക്ഷ എം​എ​ല്‍​എ​മാ​ര്‍​ക്ക് നി​യ​മ​സ​ഭാ എ​ത്തി​ക്‌​സ് ക​മ്മി​റ്റി​യു​ടെ നോ​ട്ടീ​സ്. വ​ട്ടി​യൂ​ര്‍​ക്കാവ് എം​എ​ല്‍​എ​യും സി​പി​എം നേ​താ​വു​മാ​യ വി.​കെ.​പ്ര​ശാ​ന്ത് ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

റോ​ജി എം.​ജോ​ണ്‍, സ​നീ​ഷ്‌​കു​മാ​ര്‍ ജോ​സ​ഫ്, അ​ന്‍​വ​ര്‍ സാ​ദ​ത്ത്, ടി.​സി​ദ്ദി​ഖ്, എ.​കെ.​എം.​അ​ഷ്‌​റ​ഫ്, മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍​ന്ന എ​ത്തി​ക്‌​സ് ക​മ്മി​റ്റി യോ​ഗം പ​രാ​തി പ​രി​ശോ​ധി​ച്ച ശേ​ഷം വി​ശ​ദീ​ക​ര​ണം തേ​ടാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം സ്പീ​ക്ക​റെ കാ​ണാ​ന്‍ പോ​യ പ്ര​തി​പ​ക്ഷ എം​എ​ല്‍​എ​മാ​രെ ഭ​ര​ണ​ക​ക്ഷി എം​എ​ല്‍​എ​മാ​ര്‍ സം​ഘം ചേ​ര്‍​ന്ന് ആ​ക്ര​മി​ച്ചെ​ന്ന് കാ​ട്ടി കോ​ണ്‍​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.