കോഴിക്കോട്: മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ ചമച്ച കേസില്‍ അറസ്റ്റിലായ കെ.വിദ്യയെ ഒളിപ്പിച്ചതിന് പിന്നില്‍ സിപിഎം സംസ്ഥാന നേതൃത്വത്തിലെ ഉന്നതരെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്. ഇതിന് പിന്നിലുള്ളവരെ സംരക്ഷിക്കാന്‍ പോലീസ് നാടകം കളിക്കുകയാണെന്നും മുരളീധരന് ആരോപിച്ചു.
ഉന്നതനായ ഒരു നേതാവിനെ സംരക്ഷിക്കാനാണ് ശ്രമം നടക്കുന്നത്. ഇപ്പോള്‍ പുറത്തുവന്നത് പെയ്ഡ് സംരക്ഷകരാണ്. യഥാര്‍ഥ സംരക്ഷകരെ പുറത്തുകൊണ്ടുവരണമെന്നും മുരളീധരന് പറഞ്ഞു.
വിദ്യയെ സംരക്ഷിച്ചതിന് പിന്നിലുള്ളവര്‍ ഒന്നോ രണ്ടോ പേരില്‍ ഒതുങ്ങുന്നതല്ലെന്നും സംസ്ഥാന സെക്രട്ടറിയേറ്റിലെ ആളുകള്‍ വരെ ഉണ്ടെന്നും മുരളീധരന് ആരോപിച്ചു. ഇക്കാര്യത്തില്‍ കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണമെന്നും മുരളീധരന് ആവശ്യപ്പെട്ടു.
വിദ്യയെ ഒളിപ്പിച്ചതിന് പിന്നില്‍ സിപിഎമ്മിലെ ഉന്നതര്‍: കെ.മുരളീധരന്
03:03 PM Jun 23, 2023 | Deepika.com