സം​സ്ഥാ​ന​ത്ത് വീ​ണ്ടും പ​നി മ​ര​ണം; എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ർ​ഥി മ​രി​ച്ചു

03:02 PM Jun 23, 2023 | Deepika.com
തൃ​ശൂ​ർ: തൃശൂർ ചാഴൂരിൽ പ​നി ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. കുണ്ടൂർ വീട്ടിൽ ധനിഷ്ക്കാണ് (13) മരിച്ചത്.

തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ചാഴൂർ എസ്എൻഎംഎച്ച്എസ് സ്കൂളിലെ വിദ്യാർഥിയാണ് ധനിഷ്ക്ക്.

അതേസമയം, സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനത്തിൽ ആശങ്ക ഉയരുകയാണ്. പനി ബാധിച്ച് യുവാക്കളും കുട്ടികളും മരിക്കുന്നത് വലിയ ആശങ്കയാണ് ഉയർത്തുന്നത്.