ഒ​ഡീ​ഷ ട്രെ​യി​ന്‍ ദു​ര​ന്തം; ഉ​ന്ന​ത റെ​യി​ല്‍​വേ​ ഉ​ദ്യോ​ഗ​സ്ഥ​രെ സ്ഥ​ലം​മാ​റ്റി

03:02 PM Jun 23, 2023 | Deepika.com
ഭു​വ​നേ​ശ്വ​ര്‍: ബാ​ല​സോ​ര്‍ ട്രെ​യി​ന്‍ അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ സൗ​ത്ത് ഈ​സ്റ്റേ​ണ്‍ റെ​യി​ല്‍​വേ​യു​ടെ അ​ഞ്ച് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ സ്ഥ​ലം​മാ​റ്റി. ഓ​പ്പ​റേ​ഷ​ന്‍​സ്, സു​ര​ക്ഷ, സി​ഗ്ന​ലിം​ഗ് എ​ന്നീ ചു​മ​ത​ല വ​ഹി​ക്കു​ന്ന​വ​രെ​യാ​ണ് സ്ഥ​ലം​മാ​റ്റി​യ​ത്.

ഖ​ര​ഗ്പൂ​ര്‍ ഡി​വി​ഷ​ണ​ല്‍ റെ​യി​ല്‍​വേ മാ​നേ​ജ​ര്‍ ഷു​ജ​ത് ഹാ​ഷ്മി, സോ​ണ്‍ പ്രി​ന്‍​സി​പ്പ​ല്‍ ചീ​ഫ് സി​ഗ്‌​ന​ല്‍ ആ​ന്‍​ഡ് ടെ​ലി​ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍ എ​ന്‍​ജി​നീ​യ​ര്‍ പി.​എം.​സി​ക്ദ​ര്‍, പ്രി​ന്‍​സി​പ്പ​ല്‍ ചീ​ഫ് സേ​ഫ്റ്റി ഓ​ഫി​സ​ര്‍ ച​ന്ദ​ന്‍ അ​ധി​കാ​രി, പ്രി​ന്‍​സി​പ്പ​ല്‍ ചീ​ഫ് സെ​ക്യൂ​രി​റ്റി ക​മ്മീ​ഷ​ണ​ര്‍ ഡി.​ബി.​ക​സ​ര്‍, പ്രി​ന്‍​സി​പ്പ​ല്‍ ചീ​ഫ് കൊ​മേ​ഴ്‌​സ്യ​ല്‍ മാ​നേ​ജ​ര്‍ എം.​ഡി ഒ​വൈ​സ് എ​ന്നി​വ​രെ​യാ​ണ് സ്ഥ​ലം മാ​റ്റി​യ​ത്.

ജൂ​ണ്‍ ര​ണ്ടി​നാ​ണ് ഒ​ഡീ​ഷ​യി​ലെ ബാ​ല​സോ​റി​ല്‍ രാ​ജ്യ​ത്തെ ന​ടു​ക്കി​യ ദു​ര​ന്തം ഉ​ണ്ടാ​യ​ത്. 280ല്‍ ​അ​ധി​കം പേ​ര്‍​ക്കാ​ണ് അ​പ​ക​ട​ത്തി​ല്‍ ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്.

സം​ഭ​വ​ത്തി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ സ്ഥ​ലം മാ​റ്റി​യ​ത്. എ​ന്നാ​ല്‍ പ​തി​വ് സ്ഥ​ലം​മാ​റ്റം മാ​ത്ര​മാ​ണി​തെ​ന്നാ​ണ് റെ​യി​ല്‍​വേ അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.