ജി.​സു​കു​മാ​ര​ന്‍ നാ​യ​ര്‍ വീ​ണ്ടും എ​ന്‍​എ​സ്എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി

12:27 PM Jun 23, 2023 | Deepika.com
ച​ങ്ങ​നാ​ശേ​രി: നാ​യ​ര്‍ സ​ര്‍​വീ​സ് സൊ​സെെറ്റി​ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി ജി.​സു​കു​മാ​ര​ന്‍ നാ​യ​ര്‍ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. എ​ന്‍.​വി.​അ​യ്യ​പ്പ​ന്‍ പി​ള്ള​യാ​ണ് ട്ര​ഷ​റ​ര്‍. കെ.ബി. ഗണേഷ് കുമാറിനെ
ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തി.

2023-24 വ​ര്‍​ഷ​ത്തെ ബ​ജ​റ്റും പെ​രു​ന്ന​യി​ല്‍ ചേ​ര്‍​ന്ന പൊ​തു​യോ​ഗം പാ​സാ​ക്കി. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി.​സു​കു​മാ​ര​ന്‍ നാ​യ​രാ​ണ് 144.25 കോ​ടി രൂ​പ വ​ര​വും അ​ത്ര​യും ത​ന്നെ ചെ​ല​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച​ത്. പ്ര​സി​ഡന്‍റ് ഡോ.​എം.​ശ​ശി​കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

എ​ന്‍​എ​സ്എ​സി​ന് രാ​ഷ്ട്രീ​യ​മി​ല്ലെ​ന്നും എ​ല്ലാ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളോ​ടും സ​മ​ദൂ​ര നി​ല​പാ​ട് ആ​യി​രി​ക്കു​മെ​ന്നും ജി.​സു​കു​മാ​ര​ന്‍ നാ​യ​ര്‍ ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​നി​ടെ പ​റ​ഞ്ഞു. വൈ​ക്കം സ​ത്യാ​ഗ്ര​ഹ ശ​താ​ബ്ദി​യി​ല്‍ മ​ന്ന​ത്ത് പ​ത്മ​നാ​ഭ​നും എ​ന്‍​എ​സ്എ​സി​നും അ​ര്‍​ഹ​മാ​യ പ​രി​ഗ​ണ​ന​ ല​ഭി​ച്ചി​ല്ലെ​ന്നും അ​ദ്ദേ​ഹം കുറ്റപ്പെടുത്തി.