വി​ദ്യ​യെ ഒ​ളി​പ്പി​ച്ച​ത് സി​പി​എം, അ​റ​സ്റ്റ് പോ​ലീ​സും പ്ര​തി​യും ചേ​ര്‍​ന്നു​ള്ള നാ​ട​കം: ചെ​ന്നി​ത്ത​ല

12:04 PM Jun 22, 2023 | Deepika.com
കാ​സ​ര്‍​ഗോ​ഡ്: മ​ഹാ​രാ​ജാ​സ് കോ​ള​ജി​ന്‍റെ പേ​രി​ല്‍ വ്യാ​ജ രേ​ഖ ച​മ​ച്ച കെ.​വി​ദ്യ​യെ പി​ടി​ക്കാ​ന്‍ 15 ദി​വ​സ​മെ​ടു​ത്ത​തി​ന് പി​ന്നി​ല്‍ ക​ള്ള​ക്ക​ളി​യെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പ്ര​തി​യെ സം​ര​ക്ഷി​ക്കാ​നാ​വ​ശ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​ക​യും തെ​ളി​വു​ക​ള്‍ ന​ശി​പ്പി​ക്കു​ക​യും ചെ​യ്ത​തി​ന് ശേ​ഷ​മാ​ണ് അ​റ​സ്റ്റ് ന​ട​ന്ന​തെന്ന് ചെന്നിത്തല ആരോപിച്ചു.

വി​ദ്യ​യെ സ​ഹാ​യി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍​നി​ന്ന് ബോ​ധ​പൂ​ര്‍​വ​മാ​യ ശ്ര​മം ന​ട​ന്നു. ഇ​വ​രെ ഒ​ളി​പ്പി​ച്ച​ത് സി​പി​എം നേ​താ​ക്ക​ളും അ​ണി​ക​ളും ചേ​ര്‍​ന്നാ​ണ്. ബു​ധ​നാ​ഴ്ച ന​ട​ന്ന അ​റ​സ്റ്റ് പ്ര​തി​യും പോ​ലീ​സും ചേ​ര്‍​ന്ന് ന​ട​ത്തി​യ നാ​ട​ക​മെ​ന്നും ചെ​ന്നി​ത്ത​ല പറഞ്ഞു.

ക​ലിം​ഗ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ പേ​രി​ല്‍ വ്യാ​ജ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ച​മ​ച്ച് എം​കോം പ്ര​വേ​ശ​നം നേ​ടി​യ നി​ഖി​ല്‍ ഒ​ളി​വി​ലാ​ണ്. തെ​ളി​വു​ക​ള്‍ ന​ശി​പ്പി​ക്കാ​നു​ള്ള എ​ല്ലാ സാ​ഹ​ച​ര്യ​വും ഒ​രു​ക്കി​യി​ട്ട് മാ​ത്ര​മേ നി​ഖി​ലി​നെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യൂ എ​ന്നും ചെ​ന്നി​ത്ത​ല വി​മ​ര്‍​ശി​ച്ചു.

കു​റ്റ​വാ​ളി​ക​ള്‍​ക്ക് മു​ഴു​വ​ന്‍ സം​ര​ക്ഷ​ണ​വും കൊ​ടു​ക്കു​ന്ന സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി ല​ജ്ജാ​ക​ര​മാ​ണ്. ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യെ അ​രാ​ജ​ക​ത്വ​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന സം​ഭ​വ​ങ്ങ​ളാ​ണ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

എ​ന്തു​കൊ​ണ്ടാ​ണ് മു​ഖ്യ​മ​ന്ത്രി വി​ഷ​യ​ത്തി​ല്‍ പ്ര​തി​ക​രി​ക്കാ​ത്ത​തെ​ന്നും ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു.