ബൈ​ക്ക് ന​ന്പ​ർ പ്ലേ​റ്റി​നു മാ​സ്കി​ട്ട് എ​ഐ കാ​മ​റ​യെ പ​റ്റി​ച്ചു, പ​ക്ഷേ സി​സി​ടി​വി​യി​ൽ കു​ടു​ങ്ങി വി​ദ്യാ​ർ​ഥി

09:12 PM Jun 21, 2023 | Deepika.com
എ​ട​ത്വ: എ​ഐ കാ​മ​റ പി​ടി​വീ​ഴാ​തി​രി​ക്കാ​ൻ ബൈ​ക്കി​ന്‍റെ ന​ന്പ​ർ പ്ലേ​റ്റ് മാ​സ്ക് ഉ​പ​യോ​ഗി​ച്ച് മ​റ​ച്ച് യാ​ത്ര ചെ​യ്ത കോ​ള​ജ് വി​ദ്യാ​ർ​ഥി പി​ടി​യി​ൽ. യാ​ത്ര നി​ര​ന്ത​ര​മാ​യ​തോ​ടെ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വി​ദ്യാ​ർ​ഥി പി​ടി​യി​ലാ​യ​ത്.

എ​ട​ത്വ വ​ലി​യ പാ​ല​ത്തി​ല്‍ സ്ഥാ​പി​ച്ച എ​ഐ കാ​മ​റാ​യ്ക്ക് മു​ന്നി​ലാ​ണ് ത​ല​വ​ടി സ്വ​ദേ​ശി​യാ​യ വി​ദ്യാ​ര്‍​ഥി​യു​ടെ പ്ര​ക​ട​നം. രാ​വി​ലെ കോ​ള​ജി​ലേ​ക്ക് പോ​കു​മ്പോ​ള്‍ പാ​ല​ത്തി​ലേ​ക്ക് തി​രി​ച്ച് വ​ച്ചി​രി​ക്കു​ന്ന എ​ഐ കാ​മ​റാ​യ്ക്ക് മു​ന്നി​ലെ​ത്തു​ന്ന​തി​നു മു​ന്‍​പ് ബൈ​ക്കി​ന്‍റെ മു​ന്‍​വ​ശ​ത്തെ ന​മ്പ​ര്‍ പ്ലേ​റ്റ് മാ​സ്‌​ക് ഉ​പ​യോ​ഗി​ച്ച് മ​റ​യ്ക്കും. വൈ​കു​ന്നേ​രം കോ​ള​ജി​ൽ​നി​ന്നും വീ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ള്‍ ബൈ​ക്കി​ന്‍റെ പി​ന്നി​ലെ ന​മ്പ​ര്‍ പ്ലേ​റ്റും മ​റ​യ്ക്കും.

സം​ഭ​വം പ​തി​വാ​യ​തോ​ടെ ബൈ​ക്കും സ​ഞ്ച​രി​ക്കു​ന്ന യാ​ത്ര​ക്കാ​ര​നെ​യും കു​റി​ച്ച് വ്യ​ക്ത​മാ​യ രേ​ഖ​ക​ള്‍ ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ എ​ട​ത്വ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. എ​ഐ കാ​മ​റ​യെ ക​ബ​ളി​പ്പി​ച്ചെ​ങ്കി​ലും സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ സി​സി​ടി​വി​യി​ല്‍ ബൈ​ക്ക് ഉ​ട​മ​യു​ടെ ന​മ്പ​ര്‍ പ​തി​ഞ്ഞു. ഇ​തോ​ടെ വി​ദ്യാ​ര്‍​ഥി​യെ പോ​ലീ​സ് പി​ടി​കൂ​ടി.