വാ​ട്ട്സ്ആ​പ്പിൽ സി​പി​എ​മ്മി​നെ വി​മ​ർ​ശി​ച്ചു; അ​ഡ്മി​ൻ​മാ​രെ സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​പ്പി​ച്ച് പോ​ലീ​സ്

05:12 PM Jun 21, 2023 | Deepika.com
ഈ​രാ​റ്റു​പേ​ട്ട: കോ​ട്ട​യ​ത്ത് വാ​ട്ട്സ്ആ​പ്പ് ഗ്രൂ​പ്പി​ൽ സി​പി​എ​മ്മി​നെ വി​മ​ർ​ശി​ച്ച സം​ഭ​വ​ത്തി​ൽ അ​ഡ്മി​ൻ​മാ​രോ​ട് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കാ​ൻ പോ​ലീ​സ് നി​ർ​ദേ​ശം. ഈ​രാ​റ്റു​പേ​ട്ട മൂ​ന്നി​ല​വി​ലാ​ണ് സം​ഭ​വം.

"ന​മ്മു​ടെ മൂ​ന്നി​ല​വ്' എ​ന്ന പേ​രി​ലു​ള്ള വാ​ട്ട്സ്ആ​പ്പ് ഗ്രൂ​പ്പി​ൽ സി​പി​എ​മ്മി​നെ വി​മ​ർ​ശി​ക്കു​ന്ന പോ​സ്റ്റു​ക​ൾ ഷെ​യ​ർ ചെ​യ്ത​താ​ണ് പ​രാ​തി​ക്കി​ട​യാ​ക്കി​യ​ത്. സി​പി​എം നേ​താ​വ് സ​തീ​ഷാ​ണ് മേ​ലു​കാ​വ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

എ​സ്എ​ഫ്ഐ നേ​താ​വ് നി​ഖി​ൽ തോ​മ​സ്, കെ. ​വി​ദ്യ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പോ​സ്റ്റു​ക​ളാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ഗ്രൂ​പ്പി​ൽ ഷെ​യ​ർ ചെ​യ്ത​ത്. ഇ​തി​ന് ശേ​ഷ​മാ​ണ് സ്റ്റേ​ഷ​നി​ൽ ഹാ​ജാ​രാ​വാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്.

സം​ഭ​വം വാ​ർ​ത്ത​യാ​യ​തോ​ടെ സി​പി​എ​മ്മു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ത്തി​ന​ല്ല സു​ഹൃ​ത്തു​ക്ക​ൾ​ക്കി​ട​യി​ലെ ത​ർ​ക്ക പ​രി​ഹാ​ര​ത്തി​നാ​ണ് സ്റ്റേ​ഷ​നി​ൽ വി​ളി​പ്പി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.