മുംബൈ: ഫിഫ ലോക ചാന്പ്യന്മാരായ ലയണൽ മെസിയുടെ അർജന്റീന ഇന്ത്യയിൽ കളിക്കാൻ താത്പര്യമറിയിച്ചെങ്കിലും വേണ്ടെന്നുവച്ച് എഐഎഫ്എഫ് (ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ). സൂപ്പർ താരം ലയണൽ മെസിയെ നേരിട്ട് കാണാനുള്ള അവസരമാണ് ഇന്ത്യൻ ആരാധകർക്ക് നഷ്ടമായത്.
അർജന്റീന ടീം എത്തുന്പോഴുള്ള അതിഭീമമായ സാന്പത്തിക ചെലവ് താങ്ങാൻ സാധിക്കാത്തതുകൊണ്ടാണ് ഈ നീക്കം ഫലംകാണാതെവന്നതെന്നാണ് സ്ഥിരീകരണം. എഐഎഫ്എഫ് സെക്രട്ടറി ഷാജി പ്രഭാകരനാണ് സാന്പത്തിക പ്രതിസന്ധിമൂലമാണ് അർജന്റീനയുടെ ഇന്ത്യൻ പര്യടനത്തോട് മുഖംതിരിച്ചതെന്ന് വെളിപ്പെടുത്തിയത്.
ഇന്ത്യൻ പര്യടനം നടത്താൻ അർജന്റീന എഫ്എ താത്പര്യമറിയിച്ച് എഐഎഫ്എഫിനെ സമീപിച്ചിരുന്നു. അർജന്റീനയുടെ വരവിന് 35 കോടി രൂപ മുടക്ക് വരുമെന്നതിനാലാണ് വേണ്ടെന്നുവച്ചത്. ഈ മാസം ചൈനയിലും ഇന്തോനേഷ്യയിലും അർജന്റീന രാജ്യാന്തര സൗഹൃദ മത്സരങ്ങൾ കളിച്ചു.
മെസി വന്നേനേം, കളിച്ചേനേം; കാശില്ലെന്ന് ഇന്ത്യ
11:06 PM Jun 20, 2023 | Deepika.com