പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച മ​ഠാ​ധി​പ​തി അ​റ​സ്റ്റി​ൽ

06:11 PM Jun 20, 2023 | Deepika.com
അ​മ​രാ​വ​തി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ മ​ഠാ​ധി​പ​തി​യെ ആ​ന്ധ്ര പ്ര​ദേ​ശ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വി​ശാ​ഖ​പ​ട്ട​ണ​ത്ത് നി​ന്നു​ള്ള സ്വാ​മി പൂ​ർ​ണാ​ന​ന്ദ​യാ​ണ് പി​ടി​യി​ലാ​യ​ത്.

2016 മു​ത​ൽ പൂ​ർ​ണാ​ന​ന്ദ​യു​ടെ ആ​ശ്ര​മ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന കു​ട്ടി​യാ​ണ് അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​ത്. മാ​താ​പി​താ​ക്ക​ളു​ടെ മ​ര​ണ​ശേ​ഷം കു​ട്ടി​യു​ടെ മു​ത്ത​ശി​യാ​ണ് ഇ​വ​രെ ഇ​വി​ടെ കൊ​ണ്ടു​ചെ​ന്ന​ത്. അ​ടു​ത്തി​ടെ പെ​ൺ​കു​ട്ടി ആ​ശ്ര​മ​ത്തി​ൽ നി​ന്ന് ഓ​ടി​പ്പോ​യി​രു​ന്നു.

തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കു​ട്ടി​യെ വി​ജ​യ​വാ​ഡ​യി​ൽ നി​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്. വി​ശ​ദ​മാ​യ ചോ​ദ്യം​ചെ​യ്യ​ലി​ലാ​ണ് കു​ട്ടി പീ​ഡ​ന​വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

താ​ൻ മാ​സ​ങ്ങ​ളാ​യി ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യി​രു​ന്നു​വെ​ന്നും അ​തി​നാ​ലാ​ണ് ഓ​ടി​പ്പോ​യ​തെ​ന്നും കു​ട്ടി പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി.

നേ​ര​ത്തെ മ​റ്റൊ​രു പോ​ക്സോ കേ​സി​ൽ പ്ര​തി ചേ​ർ​ക്ക​പ്പെ​ട്ടി​ട്ടു​ള്ള വ്യ​ക്തി​യാ​ണ് പൂ​ർ​ണാ​ന​ന്ദ. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ൾ ഇ​പ്പോ​ൾ റി​മാ​ൻ​ഡി​ലാ​ണ്.