മു​ഴ​പ്പി​ല​ങ്ങാ​ട് വീ​ണ്ടും തെ​രു​വു​നാ​യ ആ​ക്ര​മ​ണം; മൂ​ന്നാം ക്ലാ​സു​കാ​രി​ക്ക് ക​ടി​യേ​റ്റു

07:41 PM Jun 19, 2023 | Deepika.com
ക​ണ്ണൂ​ർ: മു​ഴ​പ്പി​ല​ങ്ങാ​ട് വീ​ണ്ടും തെ​രു​വു​നാ​യ ആ​ക്ര​മ​ണം. മൂ​ന്നാം ക്ലാ​സു​കാ​രി​ക്ക് തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കാ​ലി​നും കൈ​യ്ക്കും പ​രി​ക്കേ​റ്റു. മൂ​ന്ന് നാ​യ്ക്ക​ളാ​ണ് കു​ട്ടി​യെ ആ​ക്ര​മി​ച്ച​ത്. ജാ​ൻ​വി എ​ന്ന കു​ട്ടി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

എ​ട​ക്കാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​ത്തു​ള്ള വീ​ടി​ന്‍റെ മ​തി​ലി​നു​ള്ളി​ൽ വ​ച്ചാ​ണ് തെ​രു​വ് നാ​യ്ക്ക​ൾ കു​ട്ടി​യെ അ​ക്ര​മി​ച്ച​ത്. കു​ട്ടി​യെ ക​ണ്ണൂ​ർ ചാ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട നി​ഹാ​ലി​ന്‍റെ വീ​ട്ടി​ൽ​നി​ന്നും 200 മീ​റ്റ​ർ അ​ക​ലെ​യാ​ണ് പു​തി​യ സം​ഭ​വം.