ഉ​ഗാ​ണ്ട​യി​ൽ ഇ​സ്ലാ​മി​ക ഭീ​ക​ര​ർ കൊ​ല​പ്പെ​ടു​ത്തി​യ കു​ട്ടി​ക​ളെ സം​സ്ക​രി​ച്ചു

06:40 PM Jun 19, 2023 | Deepika.com
കം​പാ​ല: ഇ​സ്ലാ​മി​ക് സ്റ്റേ​റ്റി​ന്‍റെ അ​നു​യാ​യി​ക​ളാ​യ അ​ലൈ​ഡ് ഡെ​മാ​ക്രാ​റ്റി​ക് ഫോ​ഴ്സ്(​എ​ഡി​എ​ഫ്) ഉ​ഗാ​ണ്ട​യി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട 37 സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള 42 പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ച്ചു.

കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ബ​ന്ധു​ക്ക​ളെ​ത്തി ഏ​റ്റു​വാ​ങ്ങി​യ ശേ​ഷം മ​ത​ച​ട​ങ്ങു​ക​ൾ ന​ട​ത്തി സം​സ്ക​രി​ച്ചു. പ്ര​ദേ​ശ​ത്ത് സ​മാ​ധാ​നം ഉ​റ​പ്പാ​ക്കാ​നാ​യി സു​ര​ക്ഷാ​സേ​ന​യെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

കോം​ഗോ അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്നു​ള്ള എം​പോ​ണ്ട്‌​വേ ലു​ഭി​റി​റ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് നേ​ർ​ക്ക് ശ​നി​യാ​ഴ്ച​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. ഭീ​ക​ര​ർ സ്കൂ​ൾ ഡോ​ർ​മി​റ്റ​റി​ക​ൾ​ക്ക് തീ​വ​യ്ക്കു​ക​യും കു​ട്ടി​ക​ളെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

ആ​ൺ​കു​ട്ടി​ക​ളു​ടെ ഡോ​ർ​മി​റ്റ​റി​യി​ലെ മെ​ത്ത​ക​ൾ​ക്ക് തീ​വ​ച്ച​തോ​ടെ കു​ട്ടി​ക​ളു​ടെ ശ​രീ​ര​ത്തി​ൽ തീ ​ആ​ളി​പ്പ​ട​ർ​ന്നു. പ​ല മൃ​ത​ശ​രീ​ര​ങ്ങ​ളും തി​രി​ച്ച​റി​യാ​നാ​കാ​ത്ത വി​ധ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്നു.

പെ​ൺ​കു​ട്ടി​ക​ളു​ടെ ഡോ​ർ​മി​റ്റ​റി​യി​ലെ വാ​തി​ൽ ത​ക​ർ​ത്ത ഭീ​ക​ര​ർ, ക​ത്തി​ക​ളും വ​ടി​വാ​ളു​ക​ളു​മാ​യി കു​ട്ടി​ക​ളെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സ്കൂ​ളി​ലെ ഭ​ക്ഷ​ണ​ശാ​ല ഭീ​ക​ര​ർ കൊ​ള്ള​യ​ടി​ക്കു​ക​യും മു​റി​ക​ൾ തീ​യി​ട്ട് ന​ശി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.