കോഴിക്കോട്: കോൺഗ്രസിൽ എ, ഐ ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞുവെന്ന് ചെറിയാൻ ഫിലിപ്പ്. പുതുതായി ചുമതലയേറ്റെടുത്ത ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരുടെ ഉത്തരമേഖലാ കോൺക്ലേവിന്റെ സമാപന ചടങ്ങിലായിരുന്നു ക്യാമ്പ് ഡയറക്ടറായ ചെറിയാൻ ഫിലിപ്പിന്റെ പ്രതികരണം.
കേരളത്തിൽ കെ. സുധാകരനും വി.ഡി. സതീശനും നേതൃത്വം നൽകുന്ന വിഭാഗം മാത്രമേയുള്ളുവെന്നും ഇരുവരുടെയും സാന്നിധ്യത്തിൽ ചെറിയാൻ ഫിലിപ്പ് പ്രതികരിച്ചു.
മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതുപോലെ കേരളത്തിലെ കോൺഗ്രസിൽ വിഭാഗീയതയില്ല. ക്യാമ്പുകളുടെ വിജയം അതാണ് സൂചിപ്പിക്കുന്നത്. ശരിയായ പ്രത്യയശാസ്ത്ര പഠനമാണ് കോൺക്ലേവിൽ നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസിൽ എ, ഐ ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞു: ചെറിയാൻ ഫിലിപ്പ്
01:19 AM Jun 16, 2023 | Deepika.com