ഓ​റ​ഞ്ച് പ​ട​യെ വീ​ഴ്ത്തി ക്രൊ​യേ​ഷ്യ; നേ​ഷ​ൻ​സ് ലീ​ഗ് ഫൈ​ന​ലി​ൽ

04:56 AM Jun 15, 2023 | Deepika.com
റോ​ട്ട​ർ​ഡാം: എ​ക്സ്ട്രാ ടൈം ​വ​രെ നീ​ണ്ട ആ​വേ​ശ​പോ​രാ​ട്ട​ത്തി​ൽ നെ​ത​ർ​ല​ൻ​ഡ്സി​നെ വീ​ഴ്ത്തി ക്രൊ​യേ​ഷ്യ യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ന്‍റെ ഫൈ​ന​ലി​ൽ. ആ​തി​ഥേ​യ​രാ​യ നെ​ത​ർ​ല​ൻ​ഡ്സി​നെ 4-2ന് ​ത​ക​ർ​ത്താ​ണ് മോ​ഡ്രി​ച്ചും കൂ​ട്ട​രും ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച​ത്. ക്രൊ​യേ​ഷ്യ​യു​ടെ ച​രി​ത്ര​ത്തി​ലെ ര​ണ്ടാം ഫൈ​ന​ലാ​ണി​ത്.

34-ാം മി​നി​റ്റി​ൽ ഡോ​ൺ​യെ​ൽ മ​ല​ന്‍റെ ഗോ​ളി​ലൂ​ടെ നെ​ത​ർ​ല​ൻ​ഡ്സാ​ണ് ആ​ദ്യം ലീ​ഡെ​ടു​ത്ത​ത്. എ​ന്നാ​ൽ ആ​ൻ​ഡ്രെ​ജ് ക്ര​മ​റി​ക് (55'), മ​രി​യോ പ​സാ​ലി​ക് (72') എ​ന്നി​വ​രി​ലൂ​ടെ ക്രൊ​യേ​ഷ്യ മു​ന്നി​ലെ​ത്തി. ക്രൊ​യേ​ഷ്യ വി​ജ​യ​ത്തി​ലേ​ക്ക് നീ​ങ്ങ​വേ 96-ാം മി​നി​റ്റി​ൽ നോ​വ ലാം​ഗി​ലൂ​ടെ നെ​ത​ർ​ല​ൻ​ഡ്സ് സ​മ​നി​ല ഗോ​ൾ ക​ണ്ടെ​ത്തി.

ഇ​തോ‌​ടെ മ​ത്സ​രം എ​ക്സ്ട്രാ ടൈ​മി​ലേ​ക്ക് നീ​ണ്ടു. എ​ക്സ്ട്രാ ടൈ​മി​ൽ എ​ട്ടു മി​നി​റ്റ് പി​ന്നി​ട​വേ ബ്രൂ​ണോ പെ​റ്റ്കോ​വി​ച്ച് ക്രൊ​യേ​ഷ്യ​യു​ടെ മൂ​ന്നാം ഗോ​ൾ നേ​ടി. 116-ാം മി​നി​റ്റി​ൽ ലൂ​ക്ക മോ​ഡ്രി​ച്ചും വ​ല​കു​ലു​ക്കി​യ​തോ​ടെ ക്രൊ​യേ​ഷ്യ വി​ജ​യം ഉ​റ​പ്പി​ച്ചു. നെ​ത​ർ​ല​ൻ​ഡ്സ് പു​റ​ത്തേ​ക്കും.

വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന ര​ണ്ടാം സെ​മി​യി​ൽ ഇ​റ്റ​ലി സ്പെ​യി​നെ നേ​രി​ടും.