ല​ണ്ട​നി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി കു​ത്തേ​റ്റ് മ​രി​ച്ചു

07:45 PM Jun 14, 2023 | Deepika.com
ല​ണ്ട​ൻ: ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​നി​യാ​യ വി​ദ്യാ​ർ​ഥി ല​ണ്ട​നി​ൽ കു​ത്തേ​റ്റ് മ​രി​ച്ചു. മാ​സ്റ്റേ​ഴ്സ് വി​ദ്യാ​ർ​ഥി​യാ​യ കെ. ​തേ​ജ​സ്വി​നി(27) ആ​ണ് മ​രി​ച്ച​ത്.

വെം​ബ്ലി മേ​ഖ​ല​യി​ലെ നീ​ൽ​ഡ് ക്രെ​സ​ന്‍റി​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. തേ​ജ​സ്വി​നി താ​മ​സി​ച്ചി​രു​ന്ന ഫ്ലാ​റ്റി​ലെ അ​ന്തേ​വാ​സി​യാ​യ ബ്ര​സീ​ൽ സ്വ​ദേ​ശി​യാ​യ യു​വാ​വ് ആ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു. ഒ​രാ​ഴ്ച മു​മ്പാ​ണ് ഇ​യാ​ൾ ഫ്ലാ​റ്റി​ലേ​ക്ക് താ​മ​സം മാ​റി​യ​ത്.

കേ​സി​ൽ പ്ര​തി​യെ​ന്ന് സം​ശ​യി​ക്ക​പ്പെ​ടു​ന്ന ബ്ര​സീ​ലി​യ​ൻ പൗ​ര​ൻ പി​ടി​യി​ലാ​യ​താ​യും മ​റ്റൊ​രു യു​വാ​വി​നെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.