മൃഗശാലയിൽ നിന്ന് കാണാതായ ഹനുമാൻ കുരങ്ങിനെ കണ്ടെത്തി

12:09 PM Jun 14, 2023 | Deepika.com
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ കണ്ടെത്തി. മൃഗശാലയ്ക്കുള്ളിലെ മരത്തിലാണ് കുരങ്ങിനെ കണ്ടെത്തിയത്. വൈകാതെ കൂട്ടിലേക്ക് മാറ്റാനാകും എന്ന് അധികൃതർ അറിയിച്ചു.

പുതിയതായി എത്തിച്ച ഹനുമാന്‍ കുരങ്ങുകളില്‍ ഒന്നാണ് ചൊവ്വാഴ്ച വൈകുന്നേരമാണ് ചാടിപ്പോയത്. കുരങ്ങുകളെ സ​ന്ദ​ർ​ശ​ക​ർ​ക്ക് കാ​ണാ​നാ​യി തു​റ​ന്ന് വി​ടു​ന്ന ച​ട​ങ്ങ് വ്യാഴാഴ്ച ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് സം​ഭ​വം.

ഈ ​ച​ട​ങ്ങി​ന് മു​ന്നോ​ടി​യാ​യി കൂ​ട് തു​റ​ന്ന് പ​രീ​ക്ഷ​ണം ന​ട​ത്തി​യ​പ്പോ​ഴാ​ണ് കു​ര​ങ്ങ് ചാ​ടി​പ്പോ​യ​ത്. അ​ക്ര​മ​സ്വ​ഭാ​വ​മു​ള്ള മൃ​ഗ​മാ​യ​തി​നാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​ധി​കൃ​ത​ർ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കുകയും ചെയ്തിരുന്നു.