"വി​ദ്യ രേ​ഖ​യി​ലു​ണ്ട്'; പ്ര​തി അ​ട്ട​പ്പാ​ടി കോ​ള​ജി​ലെ​ത്തി​യ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചു

07:51 PM Jun 12, 2023 | Deepika.com
പാ​ല​ക്കാ​ട്: വ്യാ​ജ അ​ധ്യാ​പ​ന പ​രി​ച​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് ത​യാ​റാ​ക്കി​യ എ​സ്എ​ഫ്ഐ നേ​താ​വ് കെ.​വി​ദ്യ ജോ​ലി​ക്കാ​യു​ള്ള അ​ഭി​മു​ഖ​ത്തി​നാ​യി അ​ട്ട​പ്പാ​ടി സ​ർ​ക്കാ​ർ കോ​ള​ജി​ലെ​ത്തു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ക​ണ്ടെ​ത്തി.

ഈ ​ദൃ​ശ്യ​ങ്ങ​ൾ ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്ന് പോ​ലീ​സ് വെ​ളി​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് തെ​ളി​വ് വെ​ളി​ച്ച​തെ​ത്തി​യ​ത്.

ജൂ​ൺ ര​ണ്ടി​ന് കോ​ള​ജി​ൽ അ​ഭി​മു​ഖ​ത്തി​നാ​യി വി​ദ്യ എ​ത്തി​യ​ത് വെ​ള്ള നി​റ​ത്തി​ലു​ള്ള മാ​രു​തി സ്വി​ഫ്റ്റ് കാ​റി​ലാ​ണെ​ന്നും ഇ​വ​ർ​ക്കൊ​പ്പം മ​റ്റൊ​രാ​ളും ഉ​ണ്ടാ​യി​രു​ന്നെ​ന്നും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്ന് വ്യ​ക്ത​മാ​ണ്. കാ​റി​ൽ ക​റു​ത്ത നി​റ​ത്തി​ലു​ള്ള സ​ൺ​ഫി​ലിം പ​തി​ച്ചി​രു​ന്ന​തി​നാ​ൽ വി​ദ്യ​യു​ടെ ഒ​പ്പ​മെ​ത്തി​യ ആ​ളു​ടെ മു​ഖം വ്യ​ക്ത​മ​ല്ല.

വി​ദ്യ​യെ ഇ​റ​ക്കി​യ ശേ​ഷം പു​റ​ത്തേ​ക്ക് പോ​യ കാ​ർ 12 മ​ണി​യോ​ടെ കാ​മ്പ​സി​ൽ തി​രി​ച്ചെ​ത്തു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ച​ത​റി​ഞ്ഞ പോ​ലീ​സ് സം​ഘം കോ​ള​ജി​ലെ​ത്തി ഇ​വ പ​രി​ശോ​ധി​ച്ചു.