ബി​ജെ​പി ജ​യി​ച്ചാ​ൽ മോ​ദി, ന​രേ​ന്ദ്ര പു​ടി​നാ​കും: പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി

01:42 PM Jun 11, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: അ​ടു​ത്ത ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി വി​ജ‍​യി​ച്ചാ​ൽ ന​രേ​ന്ദ്ര മോ​ദി ന​രേ​ന്ദ്ര പു​ടി​നാ​യി മാ​റു​മെ​ന്ന് പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മ​ൻ. ഡ​ൽ​ഹി​യി​ൽ ആം ​അ​ദ്മി പാ​ർ​ട്ടി​യു​ടെ മ​ഹാ​റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

2024ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി വി​ജ​യി​ച്ചാ​ൽ പി​ന്നെ തെ​ര​ഞ്ഞെ​ടു​പ്പു​ണ്ടാ​കി​ല്ല. 2024ൽ ​ബി​ജെ​പി വി​ജ​യി​ച്ചാ​ൽ മോ​ദി ന​രേ​ന്ദ്ര പു​ടി​ൻ ആ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 140 കോ​ടി ഇ​ന്ത്യ​ക്കാ​ർ ഇ​ന്ത്യ​യെ ര​ക്ഷി​ക്കാ​ൻ തീ​രു​മാ​നി​ച്ചാ​ൽ രാ​ജ്യം ര​ക്ഷ​പ്പെ​ടു​മെ​ന്നും പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ നി​യ​മ​നാ​ധി​കാ​രം നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​ർ ഓ​ർ​ഡി​ന​ൻ​സി​നെ​തി​രെ​യാ​യി​രു​ന്നു ഡ​ൽ​ഹി രാം​ലീ​ല മൈ​താ​നി​യി​ൽ എ​എ​പി​യു​ടെ "മ​ഹാ റാ​ലി'. ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ, പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മാ​ൻ, ഡ​ൽ​ഹി എ​എ​പി നേ​താ​വും മ​ന്ത്രി​യു​മാ​യ ഗോ​പാ​ൽ റാ​യ്, എ​എ​പി എം​പി സ​ഞ്ജ​യ് സിം​ഗ് എ​ന്നി​വ​ർ റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു.