എ​സ്എ​ഫ്ഐ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​നി​ടെ കൈ​യാ​ങ്ക​ളി

09:48 PM Jun 10, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: വി​വാ​ദ​ങ്ങ​ൾ വ​ട്ട​മി​ട്ട് പ​റ​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ എ​സ്എ​ഫ്ഐയുടെ സ​മ്മേ​ള​ന​ത്തി​നി​ടെ കൈ​യാ​ങ്ക​ളി.

കാ​ട്ട​ക്ക​ട ക്രി​സ്ത്യ​ൻ കോ​ള​ജി​ലെ യു​യു​സി ആ​ൾ​മാ​റാ​ട്ട​ക്കേ​സി​ൽ ഉ​ൾ​പ്പെ​ട്ട ആ​ദി​ത്യ​നെ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ൽ നി​ന്ന് മാ​റ്റി​യ​താ​ണ് കൈ​യാ​ങ്ക​ളി​ക്ക് വ​ഴി​വ​ച്ച​ത്.

കാ​ട്ടാ​ക്ക​ട കോ​ള​ജി​ലെ ആ​ൾ​മാ​റാ​ട്ടം സ​ർ​വ​ക​ലാ​ശാ​ല​യെ അ​റി​യി​ച്ച സം​ഭ​വ​ത്തി​ൽ ആ​ദി​ത്യ​നെ​തി​രെ​യും ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടി​ൽ ഈ ​വി​ഷ​യം ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. എ​ന്നാ​ൽ സം​ഭ​വം സ​മ്മേ​ള​ന​ത്തി​ൽ വ​ൻ ച​ർ​ച്ച​യാ​വു​ക​യും ചെ​യ്തു. ഇ​തോ​ടെ ‌സ​മ്മേ​ള​ന​ത്തി​ൽ കൈ​യാ​ങ്ക​ളി ഉ​ട​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ വ​ഞ്ചി​യൂ​ർ ഏ​രി​യ ക​മ്മി​റ്റി​യി​ൽ നി​ന്നു​ള്ള ന​ന്ദ​നെ പു​തി​യ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ത്തു. സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് ആ​ദ​ർ​ശ് തു​ട​രും.

2022 ഡി​സം​ബ​ർ 30-നാ​ണ് ആ​ദി​ത്യ​ൻ, ആ​ദ​ർ​ശ് എ​ന്നി​വ​രെ ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് നി​യ​മി​ച്ച​ത്. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ബി​ൻ ജോ​സും സെ​ക്ര​ട്ട​റി ഗോ​കു​ൽ ഗോ​പി​നാ​ഥ​നും മ​ദ്യ​പി​ച്ച് റോ​ഡി​ൽ നൃ​ത്തം ചെ​യ്ത വി​ഡി​യോ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​യി​രു​ന്നു ഈ ​സ്ഥാ​ന​മാ​റ്റം.