ക​ന​ത്ത മ​ഴ; തി​രു​വ​ന​ന്ത​പു​ര​ത്ത് തെ​ങ്ങ് മറിഞ്ഞു​വീ​ണ് വീ​ട് ത​ക​ർ​ന്നു

09:14 PM Jun 10, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: പാ​ങ്ങോ​ട്ട് ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും തെ​ങ്ങ് മറിഞ്ഞു​വീ​ണ് വീ​ട് ത​ക​ർ​ന്നു. ഭ​ര​ത​ന്നൂ​ർ മാ​റ​നാ​ട് സ്വ​ദേ​ശി വേ​ണു രാ​ജ​ന്‍റെ വീ​ടാ​ണ് ത​ക​ർ​ന്ന​ത്. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.

ഇ​ന്ന് വൈ​കി​ട്ട് അ​ഞ്ചി​നാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ക​ന​ത്ത കാ​റ്റി​ൽ വീ​ടി​ന് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന തെ​ങ്ങ് ക​ട​പു​ഴ​കി വീ​ഴു​ക​യാ​യി​രു​ന്നു. തെ​ങ്ങ് വീ​ഴു​ന്ന ശ​ബ്ദം കേ​ട്ട് വീ​ട്ടു​കാ​ർ ഓ​ടി മാ​റി​യ​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി.