ഔട്ട് ഓഫ് സിലബസ്; പേ​ര് നീ​ക്ക​ണ​മെ​ന്ന ഉ​പ​ദേ​ശ​ക​രു​ടെ ആ​വ​ശ്യം ത​ള്ളി എ​ൻ​സിഇ​ആ​ർ​ടി

09:13 PM Jun 10, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ നി​ന്ന് ത​ങ്ങ​ളു​ടെ പേ​രു​ക​ൾ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന മു​ഖ്യ ഉ​പ​ദേ​ഷ്ടാ​ക്ക​ളു​ടെ ആ​വ​ശ്യം ത​ള്ളി എ​ൻ​സി​ഇ​ആ​ർ​ടി. കൗ​ണ്‍​സി​ലി​ന്‍റെ മു​ഖ്യ ഉ​പ​ദേ​ശ​ക​രാ​യി​രു​ന്ന സു​ഹാ​സ് പ​ൽ​ഷി​ക​റി​ന്‍റെ​യും യോ​ഗേ​ന്ദ്ര യാ​ദ​വി​ന്‍റെ​യും ആ​വ​ശ്യ​മാ​ണ് എ​ൻ​സി​ഇ​ആ​ർ​ടി ത​ള്ളി​യ​ത്.

പാ​ഠ​പു​സ്ത​ക​ങ്ങ​ൾ കൂ​ട്ടാ​യ പ്ര​യ​ത്ന​ത്തി​ന്‍റെ ഫ​ല​മാ​യ​തി​നാ​ൽ കൗ​ണ്‍​സി​ലി​ലെ ഏ​തെ​ങ്കി​ലും ഒ​രു അം​ഗ​ത്തി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം പേ​ര് നീ​ക്കം ചെ​യ്യാ​ൻ ആ​കി​ല്ലെ​ന്നും എ​ൻ​സി​ഇ​ആ​ർ​ടി പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. പ​ക​ർ​പ്പ​വ​കാ​ശ ഉ​ട​മ​സ്ഥാ​വ​കാ​ശ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​നു​ള്ള അ​വ​കാ​ശം കൗ​ണ്‍​സി​ലി​ന് മാ​ത്ര​മാ​ണെ​ന്നും എ​ൻ​സി​ഇ​ആ​ർ​ടി വ്യ​ക്ത​മാ​ക്കി.

200607ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ച 9 മു​ത​ൽ 12 വ​രെ ക്ലാ​സു​ക​ളി​ലെ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് പു​സ്ത​ക​ങ്ങ​ളു​ടെ മു​ഖ്യ ഉ​പ​ദേ​ഷ്ടാ​ക്ക​ളാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച സു​ഹാ​സ് പാ​ൽ​ഷി​ക്ക​റും യോ​ഗേ​ന്ദ്ര യാ​ദ​വും ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ത​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ൾ പ്ര​ക​ടി​പ്പി​ച്ച് എ​ൻ​സി​ഇ​ആ​ർ​ടി ഡ​യ​റ​ക്ട​ർ​ക്ക് ക​ത്ത​യ​ച്ച​ത്.