എ​ഐ കാ​മ​റ വാ​ഹ​ന​മി​ടി​ച്ച് ത​ക​ർ​ന്ന സം​ഭ​വം; ഒ​രാ​ൾ അ​റ​സ്റ്റി​ൽ

08:28 PM Jun 10, 2023 | Deepika.com
വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി-​പു​ളി​ങ്കു​ട്ടം റോ​ഡി​ൽ ആ​യ​ക്കാ​ട് മ​ന്ദ​ത്തി​ന​ടു​ത്ത് സ്ഥാ​പി​ച്ചി​രു​ന്ന എ​ഐ കാ​മ​റ വാ​ഹ​നം ഇ​ടി​ച്ച് ത​ക​ർ​ന്ന സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. പു​തു​ക്കോ​ട് സ്വ​ദേശി മു​ഹ​മ്മ​ദ് ആ​ണ് പി​ടി​യി​ലാ​യ​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് വാ​ഹ​ന​മി​ടി​ച്ച് കാ​മ​റ ത​ക​ർ​ന്ന​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ പോ​സ്റ്റ് ഒ​ന്നാ​കെ ക​ട​പു​ഴ​കി സ​മീ​പ​ത്തെ പ​റ​ന്പി​ലേ​ക്കു വീ​ണി​രു​ന്നു. സ​മീ​പ​ത്ത് നി​ന്ന് ഏ​തോ വാ​ഹ​ന​ത്തി​ന്‍റെ ത​ക​ർ​ന്ന ചി​ല്ലും സ്ഥ​ല​ത്ത് ക​ണ്ടെ​ത്തി​യി​രു​ന്നു.

കാ​മ​റ പോ​സ്റ്റ് മ​ന:​പൂ​ർ​വം ഇ​ടി​ച്ചു​ത​ക​ർ​ത്ത​താ​ണെ​ന്ന നി​ഗ​മ​ന​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു. പോ​സ്റ്റ് വ​രെ വാ​ഹ​നം പോ​യി പി​ന്നീ​ടു തി​രി​ച്ചു​വ​ന്ന നി​ല​യി​ൽ പാ​ത​യോ​ര​ത്തെ പു​ല്ലി​ലെ ട​യ​ർ​പാ​ടു​ക​ൾ ക​ണ്ട​തോ​ടെ​യാ​ണി​ത്. ‌

സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് വാ​ഹ​ന​മി​ടി​ച്ച് എ​ഐ കാ​മ​റ ത​ക​രു​ന്ന​തെ​ന്ന് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഇ​ൻ​സ്പെ​ക്ട​ർ ദേ​വി​ദാ​സ​ൻ അ​റി​യി​ച്ചി​രു​ന്നു.