മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന​ത്തി​ന് കേ​ന്ദ്രീ​കൃ​ത കൗ​ണ്‍​സി​ലിം​ഗ്; ഗ​സ​റ്റ് വി​ജ്ഞാ​പ​ന​മി​റ​ക്കി എ​ൻ​എം​സി

08:18 PM Jun 10, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ മെ​ഡി​ക്ക​ൽ ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​യ്ക്ക് ഇ​നി മു​ത​ൽ കേ​ന്ദ്രീ​കൃ​ത കൗ​ണ്‍​സി​ലിം​ഗ് ന​ട​പ്പാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി ദേ​ശീ​യ മെ​ഡി​ക്ക​ൽ ക​മ്മീ​ഷ​ൻ (എ​ൻ​എം​സി). നീ​റ്റ് യു​ജി മെ​റി​റ്റ് ലി​സ്റ്റി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ക​ണം മെ​ഡി​ക്ക​ൽ ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​യ്ക്ക് കൗ​ണ്‍​സി​ലിം​ഗ് ന​ട​ത്തേ​ണ്ട തെ​ന്നും എ​ൻ​എം​സി വ്യ​ക്ത​മാ​ക്കി.

നി​ല​വി​ൽ രാ​ജ്യ​ത്തെ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജു​ക​ളി​ലെ അ​ഖി​ലേ​ന്ത്യ മെ​ഡി​ക്ക​ൽ സീ​റ്റു​ക​ളി​ലേ​യ്ക്കും (15 ശ​ത​മാ​നം) ക​ൽ​പി​ത സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ മു​ഴു​വ​ൻ സീ​റ്റു​ക​ളി​ലേ​യ്ക്കും കേ​ന്ദ്ര​മാ​ണ് കൗ​ണ്‍​സി​ലിം​ഗ് ന​ട​ത്തു​ന്ന​ത്. സ​ർ​ക്കാ​ർ കോ​ളേ​ജു​ക​ളി​ലെ 85 ശ​ത​മാ​നം സീ​റ്റു​ക​ളി​ലേ​യ്ക്കും സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ളേ​ജു​ക​ളി​ലെ മു​ഴു​വ​ൻ സീ​റ്റു​ക​ളി​ലേ​യ്ക്കു​മാ​ണ് സം​സ്ഥാ​നം കൗ​ണ്‍​സി​ലിം​ഗ് ന​ട​ത്തു​ന്ന​ത്.

എ​ന്നാ​ൽ ഇ​നി മു​ത​ൽ രാ​ജ്യ​ത്തെ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ, ക​ൽ​പി​ത മെ​ഡി​ക്ക​ൽ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലേ​യ്ക്ക് നൂ​റ് ശ​ത​മാ​നം കേ​ന്ദ്രീ​കൃ​ത പ്ര​വേ​ശ​നം ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് എ​ൻ​എം​സി​യു​ടെ നി​ർ​ദേ​ശം. പ്ര​വേ​ശ​ന പ്ര​ക്രി​യ വേ​ഗ​ത്തി​ലാ​ക്കി വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​മ്മ​ർ​ദം കു​റ​യ്ക്കു​ന്ന​തി​നാ​ണ് ല​ക്ഷ്യ​മെ​ന്നും എ​ൻ​എം​സി വ്യ​ക്ത​മാ​ക്കി.