പ​രാ​തി പ​റ​യാ​നെ​ത്തി​യ കു​ട്ടി​യു​ടെ വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച് പ്ര​ച​രി​പ്പി​ച്ച അ​ധ്യാ​പ​ക​നെ​തി​രേ കേ​സെ​ടു​ത്തു

07:52 PM Jun 10, 2023 | Deepika.com
കാ​സ​ര്‍​ഗോ​ഡ്: വൈ​റ​ല്‍ വീ​ഡി​യോ​ക്ക് വേ​ണ്ടി കു​ട്ടി​ക​ളു​ടെ നി​ഷ്‌​ക​ള​ങ്ക​ത​യെ മു​ത​ലെ​ടു​ക്കു​ന്ന അ​ധ്യാ​പ​ക​ര്‍​ക്കെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് കാ​സ​ര്‍​ഗോ​ഡ് ഉ​പ​ജി​ല്ല​യി​ലെ ഒ​രു ഗ​വ.​എ​ല്‍​പി സ്‌​കൂ​ളി​ലെ ഒ​ന്നാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി അ​ധ്യാ​പ​ക​നോ​ട് പ​രാ​തി പ​റ​യു​ന്ന​താ​യു​ള്ള വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്രചരിച്ചത്.

ത​ന്‍റെ സു​ഹൃ​ത്താ​യ പെ​ണ്‍​കു​ട്ടി​യെ മ​റ്റൊ​രു കു​ട്ടി ഉ​പ​ദ്ര​വി​ച്ചെ​ന്ന രീ​തി​യി​ലാ​യി​രു​ന്നു പ​രാ​തി. അ​ധ്യാ​പ​ക​ന്‍ ത​ന്നെ ചി​ത്രീ​ക​രി​ച്ച ഈ ​വീ​ഡി​യോ സ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തു. സം​ഭ​വം വി​വാ​ദ​മാ​യ​തി​നേ​ത്തു​ട​ര്‍​ന്ന് സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ അ​ധ്യാ​പ​ക​നെ​തി​രെ കേ​സെ​ടു​ത്തു.

വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ നി​ന്ന് നീ​ക്കം ചെ​യ്യാ​ന്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. സ്‌​കൂ​ള്‍ മു​ഖ്യാ​ധ്യാ​പ​ക​ന്‍, എ​ഇ​ഒ, ഡി​ഇ​ഒ, പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍ എ​ന്നി​വ​രോ​ട് റി​പ്പോ​ര്‍​ട്ട് തേ​ടി.

മു​മ്പ് ചെ​റു​വ​ത്തൂ​രി​ലെ ഒ​രു സ്‌​കൂ​ളി​ലും സ​മാ​ന​മാ​യ സം​ഭ​വ​മു​ണ്ടാ​യി​രു​ന്നു. ത​ന്‍റെ ബോ​ക്സ് മ​റ്റൊ​രു കു​ട്ടി ന​ശി​പ്പി​ച്ചെ​ന്ന പ​രാ​തി​യാ​ണ് അ​ന്ന് ഒ​രു അ​ധ്യാ​പ​ക​ന്‍ മൊ​ബൈ​ലി​ല്‍ ചി​ത്രീ​ക​രി​ച്ച് പ്ര​ച​രി​പ്പി​ച്ച​തും വി​വാ​ദ​മാ​യതും.

അ​ടു​ത്തി​ടെ മ​ല​പ്പു​റ​ത്ത് പ​രീ​ക്ഷ പേ​പ്പ​റി​ല്‍ ഫു​ട്ബോ​ള്‍ താ​രം ല​യ​ണ​ല്‍ മെ​സി​യെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന് ഉ​ത്ത​ര​മെ​ഴു​തി​ല്ലെ​ന്ന നാ​ലാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഒ​രു അ​ധ്യാ​പ​ക​ന്‍ പ്ര​ച​രി​പ്പി​ച്ചി​രു​ന്നു.